ശനി, 28 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ പയ്യന്നൂരിലെ കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ പോലീസ് കേസ് കോവളം സ്പാ പീഡനക്കേസിൽ തിരുനെൽവേലി സ്വദേശി വീരപാണ്ഡ്യൻ അറസ്റ്റിൽ കുവൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ എൻജിനിയർമാർ കൊല്ലപ്പെട്ടു ലഹരിരഹിത തലമുറയ്ക്കായി ‘ഉണർവ് 2026’ കാലടി സർവകലാശാല അപ്പീൽ: ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവ്
Job

അസം റൈഫിള്‍സില്‍ 354 ഒഴിവുകള്‍

അപ്ഡേറ്റ്: October 23, 2026 8:19 am 2 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

അസം റൈഫിള്‍സില്‍ 354 റൈഫിള്‍മാൻ, വാറണ്ട് ഓഫീസർ, ഹവില്‍ദാർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 23 മുതലാണ് റിക്രൂട്ട്‌മെന്റ് റാലി നടക്കുക. പുരുഷന്മാർക്കാണ് അവസരം. ഒഴിവുകള്‍

  • വാറണ്ട് ഓഫീസർ: 129, ട്രേഡുകള്‍: സൈഫർ, ഡ്രോട്ട്‌സ്മാൻ, ഓപറേഷൻ തിയേറ്റർ ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്. യോഗ്യത: സൈഫർ തസ്തികയിലേക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയുള്‍പ്പെട്ട സയൻസ് പ്ലസ് ടു വിജയം, ഐ ടി ഐ (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി/ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്‌ട്രോ ണിക്സ് എൻജിനീയറിംഗ്/കന്പ്യൂട്ടർ സയൻസ്/കന്പ്യൂട്ടർ എൻജിനീയറിംഗ്/ ഇലക്‌ട്രിക്കല്‍ എൻജിനീയറിംഗ്/ഇൻസ്ട്രുമെന്റല്‍ ടെക്‌നോളജി)/ ബിരുദം (ഇലക്‌ട്രോണിക്‌സ്/ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി). ഡ്രോട്ട്‌സ്മാന് പ്ലസ് ടു വിജയവും ആർക്കിടെക്ചറല്‍ അസ്സിസ്റ്റന്റ്ഷിപ്പില്‍ ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. ഓപറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ് എന്നിവയിയിലേക്ക് പ്ലസ് ടു വിജയവും ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം: 18-25

  • ഹവില്‍ദാർ: ആറ്, ട്രേഡ്: ഇൻസ്ട്രുമെന്റ് മെക്കാനിക്. യോഗ്യത: പത്താക്ലാസ്സ് വിജയവും ഇൻസ്ട്രുമെന്റ് മെക്കാനിക്/ടെക്‌നോളജിയിലോ ഇലക്‌ട്രോണിക് മെക്കാനിക്/ടെക്‌നോളജിയിലോ ഐ ടി ഐ അല്ലെങ്കില്‍ ദ്വിവത്സര/ത്രിവത്സര ഡിപ്ലോമ. പ്രായം: 18-23.

  • റൈഫിള്‍മാൻ: 219, ട്രേഡുകള്‍: ഇലക്‌ട്രിക്കല്‍, ഫിറ്റർ സിഗ്‌നല്‍, ലൈൻമാൻ, ആർമാർ, എൻജിനീയർ, എക്യുപ്‌മെന്റ് മെക്കാനിക്, റിക്കവറി വെഹിക്കിള്‍ മെക്കാനിക്, ഇലക്‌ട്രീഷ്യൻ മോട്ടോർ വെഹിക്കിള്‍, മെറ്റല്‍ സ്മിത്ത്, അപ്‌ഹോള്‍സ്റ്റർ, സ്റ്റോർ കീപ്പർ ടെക്നിക്കല്‍ (ഇലക്‌ട്രിക്കല്‍ മെക്കാനിക്കല്‍ എൻജിനീയർ), വെഹിക്കിള്‍ മെക്കാനിക്, വെല്‍ഡർ, മേസണ്‍. യോഗ്യത: പത്താംക്ലാസ്സ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐയും. ശാരീരികയോഗ്യത: കുറഞ്ഞത് 170 സെ മി ഉയരവും 80 സെ മി നെഞ്ചളവും (വികാസം അഞ്ച് സെ മി) ഉണ്ടായിരിക്കണം.

ശാരീരികയോഗ്യത: കുറഞ്ഞത് 170 സെ മി ഉയരവും 80 സെ മി നെഞ്ചളവും (വികാസം അഞ്ച് സെ മി) ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ്, അപേക്ഷ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസില്‍ (ആർ എഫ് ഐ ഡി) അധിഷ്ഠിതമായ കായികയോഗ്യതാ പരിശോധന, കായികക്ഷമതാ പരീക്ഷ, സർട്ടിഫിക്കറ്റുകളുടെ പ്രാഥമിക പരിശോധന എന്നിവ നടത്തും. അസമിലെ ജോർഹത്ത്, ദിഫു എന്നിവിടങ്ങളിലായിരിക്കും ഇവ നടക്കുക. പരിശോധന/പരീക്ഷകളില്‍ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ട്രേഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, മെഡിക്കല്‍ പരിശോധന എന്നിവയുണ്ടാകും. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 28. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.assamrifles.gov.in/ സന്ദർശിക്കുക.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ