കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് അധ്യാപകർക്കെതിരെ നടപടി; പ്രൊമോഷനും വിലക്ക്

കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് അധ്യാപകർക്കെതിരെ നടപടി; പ്രൊമോഷനും വിലക്ക്

എയ്ഡഡ് സ്കൂളുകളിൽ 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം ലഭിച്ചവരെ ഒരു കാലതാമസവുമില്ലാതെ അവരുടെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും ഉത്തരവിലുണ്ട്.

2025 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ ലഭിക്കില്ല. മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് യോഗ്യത നേടിയവർക്ക് മാത്രമേ ഇനി സ്ഥാനക്കയറ്റം നൽകൂ.

സ്കൂൾ മാനേജർമാർ ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ കർശന നിർദേശപ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ഈ തീരുമാനം ആയിരത്തോളം അധ്യാപകരെ ബാധിക്കുമെന്ന് ഇടത് അധ്യാപക സംഘടനകൾ അഭിപ്രായപ്പെട്ടു.