മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികകളിലേക്ക് നിയമനം. ലക്ചറർ ഇൻ പെയിൻറിങ്, ലക്ചറർ ഇൻ സ്കൾപ്ചറർ എന്നീ തസ്തികകളിൽ രണ്ട് ഒഴിവുകളുണ്ട്. ഒക്ടോബർ 29 രാവിലെ 11ന് യോഗ്യത-മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾക്കൊപ്പം പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
യോഗ്യതകൾ: ലക്ചറർ ഇൻ സ്കൾപ്ചറർ- അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള 55 ശതമാനം കുറയാത്ത ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദം അല്ലെങ്കിൽ ശിൽപ്പകലയിലുള്ള രണ്ടാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ എസ്.എസ്.എൽ.സി /തത്തുല്യ യോഗ്യത. ലക്ചറർ ഇൻ പെയിൻറിങ്- അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ശിൽപ്പകലയിൽ 55% കുറയാത്ത മാർക്കോടെയുള്ള ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് നാഷണൽ ഡിപ്ലോമ (ബിരുദത്തിന് തുല്യമായത്). അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള 55% കുറയാത്ത മാർക്കോടെയുള്ള ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് പെയിന്റിംഗ് ബിരുദം/ പെയിന്റിംഗിലുള്ള രണ്ടാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം.
അല്ലെങ്കിൽ എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യത. അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ പെയിന്റിംഗിൽ 55% കുറയാത്ത മാർക്കോടെയുള്ള ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് നാഷണൽ ഡിപ്ലോമ (ബിരുദത്തിന് തുല്യമായത്). ഫോൺ: 0479 2341199.

