മിനി കൂപ്പർ കാർ ഇടിച്ച് മൂന്നുപേർ മരിച്ച സംഭവം;മുഖ്യപ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും പിടിയിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ ഇടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും പിടിയിൽ. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് ഞായറാഴ്ച രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടസമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്നത് നിനവ് ആയിരുന്നു. സുഹൈൽ സജീവ്(19) അമിതവേ​ഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയില്‍ പാർട്ട്‌ ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തൽക്ഷണംContinue Reading

പി.എസ്.സി ക്രമക്കേട്;അഭ്യസ്തവിദ്യരായ യുവതലമുറയോടുള്ള ദ്രോഹമാണെന്ന് ഹൈകോടതി

പി.എസ്.സിയിലേക്ക് പോലും അഴിമതി എത്തിയെന്ന് കരുതേണ്ടിവന്നെന്നും പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സർക്കാർ ജോലിക്കായി കഠിനാധ്വാനം ചെയ്ത് മത്സര പരീക്ഷയെ നേരിടുന്ന അഭ്യസ്തവിദ്യരായ യുവതലമുറയോടുള്ള ദ്രോഹമാണെന്നും ഹൈകോടതി. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പി.എസ്.സി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. ഇത്തരം കാര്യങ്ങളില്‍ ഓരോരുത്തർ തങ്ങള്‍ താല്‍പര്യത്തിനനുസരിച്ചാണ് മുൻകൂർ അനുമതി സംബന്ധിച്ച വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്നത്. പി.എസ്.സിയിലേക്ക് പോലും അഴിമതി എത്തിയെന്ന്Continue Reading

ട്രഷറി–ആസൂത്രണ വകുപ്പ് സ്ഥലംമാറ്റം;ട്രിബ്യൂണൽ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റം തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റങ്ങൾ പൊതു സ്ഥലം മാറ്റങ്ങളോടൊപ്പം മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നതായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ്. കൂടാതെ, രണ്ടാഴ്ചക്കക്കം അന്തിമ സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാക്കണം എന്നും അടിയന്തരമായി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണം എന്നുംContinue Reading

വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ

വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ. അം​ഗങ്ങളെ പിരിച്ചുവിട്ട് ഉടൻ വിജ്ഞാപനം ഇറക്കാനാണ് ഒരുങ്ങുന്നത്. രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട്‌ നിയോഗിക്കും. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നു വിലയിരുത്തിയാണ് അം​ഗങ്ങളെ പിരിച്ചുവിടാൻ ശ്രമിക്കുന്നത്. നിലവിലെ ബോർഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ നീക്കം. ഇക്കഴിഞ്ഞ മാർച്ചിലാണ് കെ.എസ്‌. ഹംസയെ ചെയർമാൻContinue Reading

മുല്ലപ്പെരിയാർ ഡാം;ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി. കേരളത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് വിദ​​ഗ്ധ സമിതി യോജിപ്പ് അറിയിച്ചത്. മറിച്ചാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘം സമിതിയെ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട്‌ 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി പറഞ്ഞിരുന്നു.Continue Reading

കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ചുംബിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമം;ഹൈക്കോടതി.

കൊച്ചി: കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ചുംബിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. പതിനാലര വയസ്സുള്ള ആണ്‍കുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണക്കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സുപ്രധാന വിധി. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കർശനമായി വ്യാഖ്യാനിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. പോക്സോ നിയമത്തിലെ സെക്ഷൻ 3 (ഡി) പ്രകാരം കുട്ടിയുടെ ലിംഗം, യോനി, ഗുദം,Continue Reading

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതല്‍ തുടങ്ങും

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതല്‍ തുടങ്ങും. സുപ്രീം കോടതി ഉത്തരവനുസരിച്ച്‌ രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധനകള്‍ നടത്തുന്നത്. ദേശീയ ജല വൈദ്യുത കോ‍പ്പറേഷൻ മുൻ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിയില്‍ ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻറെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ കേസില്‍ 2022 ലാണ് മുല്ലപ്പെരിയാ‍റില്‍ പുതിയതായി സമഗ്രContinue Reading

മൂവാറ്റുപുഴ ജില്ല വേണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

മൂവാറ്റുപുഴ ജില്ല വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ വേദിയിലിരുത്തി ആവശ്യപ്പെട്ട് മാത്യു കുടല്‍നാടന്‍ എംഎല്‍എ. ഞങ്ങള്‍ മൂവാറ്റുപുഴക്കാര്‍ക്ക് ഒരു ഓണസമ്മാനം നല്‍കിയിട്ടേ പോകാവൂ എന്ന് ആമുഖമായി പറഞ്ഞായിരുന്നു പുതിയ ജില്ല എന്ന ആവശ്യം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്. ആവശ്യം ഗൗരവമായി പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ വേദിയിലായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യവും മുഖ്യമന്ത്രിയുടെ മറുപടിയും. ‘ഞങ്ങള്‍ മൂവാറ്റുപുഴക്കാര്‍ക്ക് ഒരു ഓണസമ്മാനം നല്‍കിയിട്ടേ പോകാവൂ. സത്യം പറഞ്ഞാല്‍Continue Reading

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവര്‍ത്തിച്ച്‌ ഹൈക്കോടതി. 

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവര്‍ത്തിച്ച്‌ ഹൈക്കോടതി. അനുമതിയില്ലാതെ ഘടിപ്പിക്കുന്ന അതിതീവ്ര പ്രകാശമുള്ള ലൈറ്റുകള്‍, റെഡ്ബ്ലൂ സ്ട്രോബ് ലൈറ്റുകള്‍, മള്‍ട്ടി-കളര്‍ ലൈറ്റുകള്‍, വീല്‍ സ്പേസറുകള്‍, അനുവദനീയ പരിധിക്കപ്പുറമുള്ള വീതിയേറിയ ടയറുകള്‍ തുടങ്ങിയക്കെതിരെയാണ് കോടതിയുടെ ഇടപെടല്‍. ഇത്തരം വാഹനങ്ങള്‍ റോഡിലെ മറ്റ് യാത്രക്കാരുടെയും, കാല്‍നടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര മോട്ടോര്‍ വാഹനContinue Reading

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് – ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ അതിഥിയായിരിക്കും. കേരളത്തെ തുറമുഖ നഗരമാക്കിമാറ്റുന്ന മിഷൻ സമുദ്ര പദ്ധതിക്കും ഇന്ന് തുടക്കമാകും. വിഴിഞ്ഞം എക്സിം കേരള വികസനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉൽപ്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാൻ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞംContinue Reading