ശനി, 21 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
ബ്രേക്കിങ്Crime News

മൊബൈൽ ദൃശ്യം തെളിവായി; നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച എഎസ്ഐ സസ്പെൻഷനിൽ

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

ശബരിമല നിലയ്ക്കലിൽ തീർഥാടകരുടെ വാഹനം ഓടിച്ചിരുന്ന നോർത്ത് പറവൂർ സ്വദേശി പ്രശാന്തിനെ മർദിച്ച സംഭവത്തിൽ എഎസ്ഐ ജിജോയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ശബരിമല പൊലീസ് ചീഫ് കോ–ഓർഡിനേറ്റർ പി വിജയന്റെ നിർദേശപ്രകാരമാണ് നടപടി.

ശനിയാഴ്ച പുലർച്ചെ തീർഥാടകരെ ഇറക്കിയ ശേഷം വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ നിർദേശപ്രകാരം തീർഥാടകരെ ഇറക്കിയ ശേഷമാണ് പ്രശാന്ത് വാഹനം ഒതുക്കിയിട്ടത്.

Advertisement

അപ്പോൾ അവിടെയെത്തിയ എഎസ്ഐ ജിജോ വാഹനം നിർത്തിയതെന്തിനെന്ന് ചോദിച്ചു. ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ പൊലീസുകാരൻ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും പ്രശാന്തിനെ മർദിക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് മർദിച്ചതെന്ന് പ്രശാന്ത് പറഞ്ഞു.

മർദനത്തിന്റെ ദൃശ്യങ്ങൾ പ്രശാന്ത് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. “നീ വീഡിയോ എടുക്കുന്നോ” എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസുകാരൻ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിൽ നിലയ്ക്കൽ കൺട്രോൾ റൂമിലെ സബ് ഇൻസ്പെക്ടർക്ക് പ്രശാന്ത് രേഖാമൂലം പരാതി നൽകി. തെളിവായി വീഡിയോ ദൃശ്യങ്ങളും കൈമാറി. ദൃശ്യങ്ങളും പരാതിയും പരിശോധിച്ചതിന് പിന്നാലെയാണ് ജിജോയെ സസ്പെൻഡ് ചെയ്തത്.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ