വോട്ടർ പട്ടിക തിരുത്തലിന്റെ പേരില്‍ വ്യാപകമായി വോട്ടുകള്‍ വെട്ടിമാറ്റിയെന്ന് ആരോപിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിദ്യാർഥി സംഘടനകളുടെ മിന്നല്‍ പ്രതിഷേധം. എഐഎസ്‌എ, എസ്‌എഫ്‌ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെയും സിജെപി പ്രവർത്തകരുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധം കടുത്ത സംഘർഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ ഡല്‍ഹി പൊലിസ് ബലം പ്രയോഗിച്ച്‌ വലിച്ചിഴച്ച്‌ കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ച്‌ ജന്തർ മന്തറിലേക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്കും മാർച്ച്‌Continue Reading

സിഎംആര്എല്-എക്സാലോജിക് ഇടപാടില് വിജിലന്സിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. സിംഗിള് ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേയില്ല. ഗുരുതര കുറ്റമെങ്കില് എഫ്‌ഐആര് രജിസ്റ്റര് ചെയ്യാമെന്നും സിംഗിള് ബെഞ്ച് ഉത്തരവിനെ എതിര്ക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. പിണറായി വിജയന് ഉള്പ്പെടെയുള്ളവര് നല്കിയ അപ്പീല് അനുമതി അപേക്ഷ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറയാന് മാറ്റി. അതേസമയം, ഇഡി നല്കിയ കത്തില് പിണറായി വിജയനെതിരെ കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലെന്ന് സര്ക്കാര് ഡിവിഷന് ബെഞ്ചിലും ആവര്ത്തിച്ചു.Continue Reading

മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതല്‍ ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബില്ല് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി വി ഡി സതീശനാണ് ബില്‍ അവതരിപ്പിക്കുക. വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീടുകളില്‍ നിന്ന് ഇറക്കിവിടുക എന്നിവ 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായിContinue Reading

2026-ലെ കേരള കോടതി ഫീസും വ്യവഹാരസലയും (ഭേദഗതി) ബില്‍ നിയമസഭാ സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു

തിരുവനന്തപുരം: കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കുന്ന കേസുകളില്‍ കക്ഷികള്‍ അടച്ച അധിക കോടതി ഫീസ് ഇനി തിരികെ കിട്ടില്ല. ഇതുള്‍പ്പെടുന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന 2026-ലെ കേരള കോടതി ഫീസും വ്യവഹാരസലയും (ഭേദഗതി) ബില്‍ നിയമസഭാ സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. നിയമമേഖലയില്‍ പ്രവർത്തിക്കുന്നവരുടെ ക്ഷേമനിധികളിലേക്ക് ഫീസ് തുക കൈമാറുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഭേദഗതിയെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ നടപടിച്ചട്ടത്തിലെContinue Reading

നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി. നിനവ്, അമീർ, ജോയല്‍ എന്നിവർക്കെതിരെയാണ് പ്രേരണക്കുറ്റം ചുമത്തിയത്. ബോധമില്ലാത്ത അവസ്ഥയില്‍ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്നും മദ്യപിച്ച്‌ വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തത്. അപകടത്തിനുശേഷം ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. അമിതവേഗത്തില്‍Continue Reading

യികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്            68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും. മേളയുടെ ഭാഗ്യചിഹ്നമായ ‘കുട്ടു’ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിയമസഭാ മീഡിയാ റൂമിൽ പ്രകാശനം ചെയ്തു. കൊല്ലം ജില്ലയിലെ കെഎൻഎൻഎം എച്ച്എസ്എസ് – ലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആർ എസ് ലക്ഷ്മി നന്ദനയാണ് ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത്.            മേളയ്ക്ക്Continue Reading

''സന്തോഷത്തോടെ പഠിക്കാം'';സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: വിദ്യാർഥികളുടെ മാനസികാരോഗ്യസംരക്ഷണത്തിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി ”സന്തോഷത്തോടെ പഠിക്കാം” എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. പഠനസമ്മർദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെContinue Reading

rain

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ പ്രവചിച്ച്‌ കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. മുന്നറിയിപ്പിന്‍റെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളില്‍‌ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെലോContinue Reading

           കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കാർഷിക പ്രവർത്തനങ്ങളിലൂടെ കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിന് കീഴിൽ കാർബൺ സെൽ രൂപീകരിക്കണമെന്ന  കൃഷിമന്ത്രി ടി. സിദ്ദിഖ് ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു.ഇതിനായി തുടർന്നുള്ള മാസങ്ങളിൽ യോജിച്ചുള്ള പ്രവർത്തനം ഉണ്ടാകും.     ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി കേരളത്തിലെത്തിയ ലോകബാങ്ക് മിഷൻ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിർദേശം മുന്നോട്ടുവച്ചത്.     കർഷകർ കാലാവസ്ഥാസൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന്Continue Reading

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചില്‍ വൻ സംഘർഷം.ജന്തർ മന്തറിലേക്ക് നീങ്ങിയ എംപിമാരെ പൊലിസ് തടഞ്ഞതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഐക്യദാർഢ്യ ലഞ്ചിന് പിന്നാലെയാണ് എംപിമാർ മൂന്ന് ബസുകളിലായി ജൻപഥില്‍ നിന്ന് ജന്തർ മന്തറിലേക്ക് തിരിച്ചത്. എന്നാല്‍ ജന്തർ മന്തറിന് സമീപം പൊലിസ് ബാരിക്കേഡ് തീർത്ത് ബസുകള്‍ തടഞ്ഞു. ഇതോടെContinue Reading