മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയില്‍ പ്രക്ഷോഭം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയില്‍ പ്രക്ഷോഭം

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയില്‍ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് വിദ്യാർഥി സംഘടനകള്‍. ജന്തർ മന്തറില്‍ സമരത്തിന് അനുമതി തേടി സിജെപി വീണ്ടും പൊലീസിനെ സമീപിക്കും. ഇന്ത്യാസഖ്യയോഗവും ഇന്ന് ചേരും. വൈകിട്ട് സുപ്രീംകോടതിയിലേക്ക് മാർച്ച്‌ നടത്തും.

അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. എല്‍ഡിഎഫ് പിന്തുണയ്ക്കും. അതേ സമയം ബിജെപി എതിര്‍ക്കും. ഗ്യാനേഷിന് കീഴില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ അട്ടിമറിയാണെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ ഇന്ന് നിയമസഭാ മാർച്ചും നടത്തും