റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. മരിച്ചവരിൽ തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷ് (26) ഉൾപ്പെടുന്നു.
ബസിന് പിന്നിൽ ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു.
മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ് മറ്റു രണ്ടുപേർ. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ തുടരുകയാണ്.
അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർ ഇതിനകം ആശുപത്രി വിട്ടിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ബസ് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ഒമാനിൽ പോയി വിസ പുതുക്കി മടങ്ങിവരികയായിരുന്നു ബസിലെ യാത്രക്കാർ.







