ബുധൻ, 25 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
മഴ മുന്നറിയിപ്പ്: ഈ ദിവസങ്ങളിൽ ഇടിമിന്നലോടെ മഴയും ശക്തമായ കാറ്റും ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല; ആദ്യഘട്ടം യുപിയിലും ഹരിയാനയിലും ചക്കക്കൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞ ഷാഫി പറമ്പിലിനെ പിന്തുണച്ച് സന്ദീപ് വാര്യരും റിജില്‍ മാക്കുറ്റിയും ക്ലാസ് മുറിയില്‍ നടുങ്ങിയ നിമിഷം: തോക്ക് പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക് റാസൽഖൈമ വാഹനാപകടം: 13 പേർ മരിച്ചു, തലശ്ശേരി സ്വദേശിയും ഈ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വിസി ഹൈക്കോടതിയിൽ അപ്പീൽ നൽകി കുണ്ടറയിൽ മുറി നൽകാത്തതിന് ബാർ മാനേജർക്ക് വെട്ടേറ്റു സന്യാസം തിരഞ്ഞെടുത്തത് അവകാശം ഇല്ലാതാക്കില്ല: കേരള ഹൈക്കോടതി
ബ്രേക്കിങ്Weather Report

മഴ മുന്നറിയിപ്പ്: ഈ ദിവസങ്ങളിൽ ഇടിമിന്നലോടെ മഴയും ശക്തമായ കാറ്റും

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

നവംബർ 25 മുതൽ 27 വരെ പുതുച്ചേരിയിലും മാഹിയിലും തമിഴ്നാട്ടിലും കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഈ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Advertisement

നവംബർ 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കും, നവംബർ 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശേഷിപ്പിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ