ആൻഡമാൻ കടലിലെ ന്യൂനമർദം: കേരളത്തിന് മഴയും കാറ്റും

rain

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമാണ് ഈ മഴ സാധ്യത.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തെക്കൻ ആൻഡമാൻ കടലിലും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് മുകളിലുമായി കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.

അതിശക്ത ചുഴലിക്കാറ്റ് ‘അർണബി’ന്റെ ശേഷിപ്പായ തീവ്ര ന്യൂനമർദം ഇപ്പോൾ തെക്കൻ ഛത്തീസ്ഗഢിനും തെക്കൻ ഒഡിഷയ്ക്കും മുകളിലായി നിലകൊള്ളുന്നു. ഇത് വടക്കൻ ഛത്തീസ്ഗഢിനും വടക്കുപടിഞ്ഞാറൻ ഒഡിഷയ്ക്കും മുകളിലായി ദുർബലമായി, വീണ്ടും ശക്തി കൂടിയ ന്യൂനമർദമായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.

കേരളത്തിൽ നവംബർ 1, 2 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 2-ന് നാലു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഇടിമിന്നൽ അപകടകാരിയായതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.