മാസം 19,000 രൂപ വേതനം: കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലിക്ക് അവസരം

മാസം 19,000 രൂപ വേതനം: കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലിക്ക് അവസരം

കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസം 19,000 രൂപയാണ് ഈ തസ്തികയിലെ വേതനം.

ബി.എസ്‌സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഡിപ്ലോമ, കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. 18 മുതൽ 41 വയസ്സുവരെയാണ് പ്രായപരിധി. സിസിഎൻഎ സർട്ടിഫിക്കറ്റും ഇ-ഹെൽത്ത് നെറ്റ്‌വർക്കിങ് സപ്പോർട്ടിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ഒക്ടോബർ 28 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷകൾ സ്വീകരിക്കും. തപാൽ വഴിയോ നേരിട്ടെത്തിയോ അപേക്ഷ നൽകാം.

അഭിമുഖം നടക്കുന്ന തീയതി www.gmckollam.edu.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് എത്തുന്നവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളുമായി ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.