ഇന്ദിരാഗാന്ധിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന പെൻഷൻ പദ്ധതികളുടെ പേരുകള്‍ മാറ്റുന്നതിനു കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ഇന്ദിരാഗാന്ധിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന പെൻഷൻ പദ്ധതികളുടെ പേരുകള്‍ മാറ്റുന്നതിനു കേന്ദ്ര മന്ത്രിസഭാ അംഗീകാരം

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന പ്രധാന സാമൂഹികസുരക്ഷാ പെൻഷൻ പദ്ധതികളുടെ പേരുകള്‍ മാറ്റുന്നതിനു കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കി. വയോജന പെൻഷൻ, വിധവാ പെൻഷൻ, ദേശീയ ഭിന്നശേഷി പെൻഷൻ എന്നിവയുള്‍പ്പടെയുള്ള പദ്ധതികളില്‍നിന്നാണ് ഇന്ദിരയുടെ പേര് മാറ്റുന്നത്. ഇന്ദിരാഗാന്ധി എന്ന പേരിനു പകരം പ്രധാനമന്ത്രി എന്ന നാമം ചേർത്തായിരിക്കും ഈ പദ്ധതികള്‍ ഇനി അറിയപ്പെടുക.

ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ പദ്ധതി, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി, ഇന്ദിരാഗാന്ധി ദേശീയ വൈകല്യ പെൻഷൻ പദ്ധതി തുടങ്ങിയ പദ്ധതികളുടെ പേരുകള്‍ക്കാണ് മാറ്റം. പേരുമാറ്റത്തിനൊപ്പം വികലാംഗ പെൻഷൻ പദ്ധതിയിലെ മാറ്റങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 79 വയസുവരെ പ്രായമുള്ള ഗുണഭോക്താക്കള്‍ക്ക് 375 രൂപയായും 80 വയസിനു മുകളില്‍ പ്രായമുള്ളവർക്ക് 625 രൂപയായും പ്രതിമാസ സഹായം വർധിപ്പിക്കുന്നതിനു മന്ത്രിസഭ അംഗീകാരം നല്‍കി.