ജയ്പുർ: എയർ ഇന്ത്യയുടെ AI-2030 ബോയിങ് ഡ്രീംലൈനർ വിമാനമാണ് ജയ്പുരിലിറക്കിയത്.ബോംബ് ഭീഷണിയെ തുടർന്നാണ് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് നിന്ന് വരികയായിരുന്ന വിമാനം അടിയന്തരമായി ജയ്പുരിൽ ഇറക്കിയത്.ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. ന്യൂഡൽഹിയിൽ യാത്ര അവസാനിപ്പിക്കേണ്ടിയിരുന്ന വിമാനമാണ് ജയ്പുരിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.
ഡൽഹിയിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് ജയ്പുർ വിമാനത്താവളം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.വിമാനം ലാൻഡ് ചെയ്തയുടൻ സുരക്ഷാജീവനക്കാരെത്തി പരിശോധന നടത്തി. യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷമായിരുന്നു വിവിധ സുരക്ഷാവിഭാഗങ്ങളുടെ പരിശോധന നടന്നത്. സന്ദേശം വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

