ആരോഗ്യ കാരണങ്ങളാല് അല്ലാതെ വാക്കിംഗ് സ്റ്റിക്ക് പോലും സഭയില് കൊണ്ടുവരാൻ പാടില്ലെന്നിരിക്കെ ഫൈബർ ലാത്തി പോലുള്ള വസ്തുക്കള് സഭയില് കൊണ്ടുവന്നു പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ റൂളിംഗ്. അംഗങ്ങളുടെ പെരുമാറ്റച്ചട്ടം 3 (XI) പ്രകാരം സഭയില് ആയുധങ്ങള് കൊണ്ടുവരാനോ പ്രദർശിപ്പിക്കാനോ പാടില്ല.
കഴിഞ്ഞ ദിവസം വി. ജോയി കറുത്ത നിറത്തിലുള്ള പിടി ഭാഗം ഒടിഞ്ഞ ഒരു ഫൈബർ ലാത്തി സഭയില് പ്രദർശിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ടാണ് റൂളിംഗ്.വി. ജോയി കൊണ്ടുവന്ന ഫൈബർ ലാത്തി സ്പീക്കർ വാച്ച് ആൻഡ് വാർഡിനെ ഏല്പിച്ചിരുന്നു.

