വ്യാഴം, 26 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
തൃത്താല പരുതൂർ സ്കൂളിൽ ഒൻപതാം ക്ലാസുകാരന്റെ വെടിവയ്പ്പ്; സിനിമാ രംഗം അനുകരിച്ചതെന്ന് പൊലീസ് എഥനോള്‍ പരിശോധന: ശുദ്ധ പെട്രോള്‍ സാംപിള്‍ നല്‍കാതെ എണ്ണക്കമ്പനികള്‍, കേന്ദ്രത്തിന് കത്ത് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസിന്റെ ‘സംവിധാൻ രക്ഷാ മാർച്ച്’; ഭരണഘടനാ ദിനത്തില്‍ രാജ്യവ്യാപക പ്രതിഷേധം അയ്യപ്പഭക്തരുമായുള്ള വാക്കേറ്റം: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ വോട്ടർ പട്ടിക തിരുത്തൽ: 26 സംസ്ഥാനങ്ങൾക്ക് കമ്മിഷന്റെ കർശന നിർദേശം മഴ മുന്നറിയിപ്പ്: ഈ ദിവസങ്ങളിൽ ഇടിമിന്നലോടെ മഴയും ശക്തമായ കാറ്റും ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല; ആദ്യഘട്ടം യുപിയിലും ഹരിയാനയിലും ചക്കക്കൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞ ഷാഫി പറമ്പിലിനെ പിന്തുണച്ച് സന്ദീപ് വാര്യരും റിജില്‍ മാക്കുറ്റിയും ക്ലാസ് മുറിയില്‍ നടുങ്ങിയ നിമിഷം: തോക്ക് പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക്
ബ്രേക്കിങ്Crime News

തൃത്താല പരുതൂർ സ്കൂളിൽ ഒൻപതാം ക്ലാസുകാരന്റെ വെടിവയ്പ്പ്; സിനിമാ രംഗം അനുകരിച്ചതെന്ന് പൊലീസ്

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്പ്പ് സംബന്ധിച്ച അന്വേഷണത്തിൽ, ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് 2023ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ലിയോയിലെ ഒരു രംഗമാണെന്ന് പൊലീസ് വ്യക്തമാക്കി. സഹപാഠികളുടെ മൊഴികളിൽ നിന്നാണ് ഈ വിവരം പൊലീസിന് ലഭിച്ചത്. വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ലാസിലെ ഇടവേളയ്ക്കിടെയാണ് സംഭവം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രത്തിലെ ഫയറിംഗ് രംഗം അനുകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. റീലുകളും സിനിമയും കണ്ട് കൂട്ടുകാർക്ക് മുന്നിൽ വീമ്പ് കാട്ടുകയായിരുന്നു ലക്ഷ്യമെന്നും പറയുന്നു.

Advertisement

ആദ്യ വെടി ഭിത്തിയിലാണ് പതിച്ചത്. പത്ത് മിനിറ്റിനു ശേഷം ബാഗിൽ നിന്ന് വീണ്ടും തോക്കെടുത്ത് സിനിമാ സ്റ്റൈലിൽ പ്രയോഗിച്ചു. ഇത്തവണ വെടിയുണ്ട ഒന്നര അടി മാത്രം അകലെ നിന്നിരുന്ന ഒരു സഹപാഠിയുടെ കൈക്ക് മുകളിലാണ് പതിച്ചത്. കുറ്റകൃത്യം ബോധപൂർവം ചെയ്തതല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

വെടിയേറ്റ സഹപാഠിയും ദൃക്സാക്ഷികളായ വിദ്യാർത്ഥികളും മൊഴി നൽകിയിട്ടുണ്ട്. ഷോ കാണിക്കുന്നതിനിടെ സംഭവിച്ച കൈയബദ്ധമാണിതെന്നാണ് അവരുടെ മൊഴി. വെടിവച്ച വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. അടുത്ത മാസം അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്കാണ് മാറ്റിയിരിക്കുന്നത്.

അതിനിടെ, അമ്മയ്ക്കെതിരെയും കേസുണ്ടെങ്കിലും ധൃതിപിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. അമ്മയുടെ അലമാരയിൽ നിന്നാണ് തോക്ക് കിട്ടിയതെന്ന വിദ്യാർത്ഥിയുടെ മൊഴിയെ തുടർന്ന് ആംസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ മുത്തച്ഛൻ ഉപയോഗിച്ചിരുന്ന തോക്കാണിതെന്നും, മുത്തച്ഛൻ വർഷങ്ങൾക്ക് മുൻപ് മരിച്ചുവെന്നും പറയുന്നു. തോക്ക് എവിടെ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാണ് പൊലീസിന്റെ തീരുമാനം.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ