തിങ്കൾ, 23 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
മുഖക്രീം മൂലം വൃക്കരോഗം: നിയമപോരാട്ടം ശക്തമാക്കി മലപ്പുറത്തെ 17 കാരി കാലടി സർവകലാശാല സസ്പെൻഷൻ: ഹൈക്കോടതി ഇന്ന് വിധി പറയും സംസ്ഥാനത്ത് 1708 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിൽ പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ അടൂരിൽ 77-കാരിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും തട്ടിയ 61-കാരൻ അറസ്റ്റിൽ ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഉത്തരവാദി ബാറുടമ തന്നെ; കരട് മദ്യനയം ചർച്ചയാകുന്നു വെൺമണി ചക്കുളത്തുകടവ് പാലം: പണി പൂർത്തിയായി; ഉദ്ഘാടനം എപ്പോൾ?
ബ്രേക്കിങ്Crime News

കാലടി സർവകലാശാല സസ്പെൻഷൻ: ഹൈക്കോടതി ഇന്ന് വിധി പറയും

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

പരീക്ഷ എഴുതാൻ അനുമതി തേടി കാലടി സർവകലാശാലയിലെ വിദ്യാർഥികൾ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിധി പറയുന്നത്.

സസ്പെൻഷൻ നടപടികൾ നിയമപരമായ ചട്ടങ്ങൾ പാലിക്കാതെയാണ് എടുത്തതെന്നാണ് വിദ്യാർഥികളുടെ വാദം. ഖേദം പ്രകടിപ്പിച്ചാൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് സർവകലാശാലയുടെ നിലപാട്. എന്നാൽ മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും ഉത്തരവുകൾ റദ്ദാക്കണമെന്നും വിദ്യാർഥികൾ കോടതിയിൽ ആവശ്യപ്പെട്ടു.

Advertisement

വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള ഹാജർ ഇല്ലെന്ന നിലപാടാണ് സർവകലാശാല കോടതിയിൽ സ്വീകരിച്ചത്. അതേസമയം, സർവകലാശാലയിലെ എസ്എഫ്ഐ നിരാഹാര സമരം തുടരുകയാണ്. രണ്ടു മാസത്തിലേറെയായി വിദ്യാർഥികളെ പുറത്തുനിർത്തിയിട്ടും സർവകലാശാലയുടെ അരിശം തീരുന്നില്ലേ എന്ന് ഹൈക്കോടതി മുൻപ് ചോദിച്ചിരുന്നു.

ആഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെത്തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. രണ്ടു മാസം പിന്നിട്ടിട്ടും സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. സസ്പെൻഡ് ചെയ്യപ്പെട്ട 16 പേരിൽ 10 പേരാണ് പരീക്ഷ എഴുതേണ്ടത്. മാപ്പ് എഴുതി നൽകിയാൽ 12 വിദ്യാർഥികളുടെയും സസ്പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സിൻഡിക്കറ്റ് തീരുമാനം.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ