തിങ്കൾ, 23 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
മുഖക്രീം മൂലം വൃക്കരോഗം: നിയമപോരാട്ടം ശക്തമാക്കി മലപ്പുറത്തെ 17 കാരി കാലടി സർവകലാശാല സസ്പെൻഷൻ: ഹൈക്കോടതി ഇന്ന് വിധി പറയും സംസ്ഥാനത്ത് 1708 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിൽ പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ അടൂരിൽ 77-കാരിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും തട്ടിയ 61-കാരൻ അറസ്റ്റിൽ ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഉത്തരവാദി ബാറുടമ തന്നെ; കരട് മദ്യനയം ചർച്ചയാകുന്നു വെൺമണി ചക്കുളത്തുകടവ് പാലം: പണി പൂർത്തിയായി; ഉദ്ഘാടനം എപ്പോൾ?
ബ്രേക്കിങ്എക്സ്ക്ലൂസീവ്Sabarimala

പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര പുറപ്പെടുവിച്ച ഉത്തരവിലൂടെ പമ്പയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് കർശനമായി നിരോധിച്ചു. നിർദ്ദേശങ്ങൾ ആവർത്തിച്ചിട്ടും ആളുകൾ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടർന്ന സാഹചര്യത്തിലാണ് ഈ നടപടി.

ഉത്തരവ് ലംഘിച്ചാൽ 5,000 രൂപ വരെ തത്സമയ പിഴ ഈടാക്കും. പിഴ 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.

Advertisement

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് പമ്പ നദിയിലും സ്നാനഘട്ടങ്ങളിലും മലിനീകരണം തടയുകയാണ് ലക്ഷ്യം. നവംബർ 22 മുതൽ രണ്ടു മാസത്തേക്കാണ് നിരോധന ഉത്തരവ് പ്രാബല്യത്തിലുള്ളത്.

ദിവസവും ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്ന് നീക്കം ചെയ്യേണ്ടി വരുന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സാണ് പമ്പ നദി. ജലം മലിനമായി ജലജന്യ രോഗങ്ങൾ പടരുന്നത് തടയുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

നദീതീരങ്ങളിലും സ്നാനഘട്ടങ്ങളിലും പരിശോധന ശക്തമാക്കും. പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരിശോധന നടത്താനും പിഴ ഈടാക്കാനും അധികാരം നൽകിയിട്ടുണ്ട്.

പമ്പയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ വ്യക്തിഗത വസ്തുക്കളോ ഉപേക്ഷിക്കാനോ തള്ളാനോ പാടില്ല. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. ബി.എൻ.എസ്.എസ് സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് ഉത്തരവ്.

ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തും. ഈ തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണം, മാലിന്യ സംസ്കരണം, നദീശുദ്ധീകരണം എന്നിവയ്ക്കായി മാത്രം ചെലവഴിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ