ശബരിമല ദേവസ്വം വിജിലൻസ് സംഘത്തെ മാറ്റില്ല

ശബരിമലയിലെ ദേവസ്വം വിജിലൻസ് സംഘത്തെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയില്‍. ദേവസ്വം വിജിലൻസ് അന്വേഷണ സംഘത്തെ മാറ്റാൻ സംസ്ഥാന പൊലീസ് മേധാവി നീക്കം നടത്തുന്നതായി ആരോപിച്ച്‌ ബി.ജെ.പി ദേശിയ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ഹരജിയിലാണ് സർക്കാറിന്‍റെ വിശദീകരണം. സർക്കാറിന്‍റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് തുടർന്ന് ഹരജിയിലെ തുടർ നടപടികള്‍ അവസാനിപ്പിച്ചു. സ്വർണക്കൊള്ള കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കെContinue Reading

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം

പത്തനംതിട്ട: കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം. 5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് മാത്രം 15,000 ആണ്. സ്പോട്ട് ബുക്കിംഗ് കൂടിയാകുമ്പോൾ 17,000ത്തിലധികം ആളുകൾ ദർശനത്തിന് എത്തും. ഒരാൾക്ക് ഒരു ടിൻ അരവണ വീതം എന്ന നിയന്ത്രണം കൊണ്ടുവന്നത് കഴിഞ്ഞദിവസം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അരവണ പ്ലാന്റിൽ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം നിർത്തിയത്. എന്നാൽ,Continue Reading

ശബരിമലയില്‍ ഇനി മുതല്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് വക

പത്തനംതിട്ട: ശബരിമലയില്‍ തിരുവോണ നാളില്‍ ഭക്തര്‍ക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ടു നടത്തുന്നത്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും തിരുവോണസദ്യ നല്‍കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.ഓണസദ്യയുടെ പേരിലുള്ള സ്‌പോണ്‍സര്‍ഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണസദ്യ നേരിട്ട് നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഓണം പൂജയുമായി ബന്ധപ്പെട്ട് നട തുറക്കുന്ന സമയങ്ങളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ്Continue Reading

ചിങ്ങമാസ പൂജ; ശബരിമലയില്‍ ഇന്ന് വൈകിട്ട് നട തുറക്കും

ശബരിമലയില്‍ ചിങ്ങമാസ പൂജയ്‌ക്കായി ഇന്ന് വൈകിട്ട് നട തുറക്കും. ഔദ്യോഗികമായി തന്ത്രി സ്ഥാനം ഏറ്റെടുത്ത കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിക്കും. ചിങ്ങം ഒന്നിന് രാവിലെ അഞ്ചോടെ നട തുറക്കും. ശബരിമല ഉള്‍ക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നാളെയാണ്. മാസപൂജകള്‍ക്ക് ശേഷം ആഗസ്റ്റ് 21ന് നട അടച്ച ശേഷം ഓണവുമായി ബന്ധപ്പെട്ട പൂജകള്‍ക്കായി ആഗസ്റ്റ് 24 ന് വീണ്ടും തുറക്കും.Continue Reading

ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ചു വിറ്റ സംഭവം: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി

ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ചു വിറ്റ സംഭവത്തില്‍ അന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. മില്‍മ നല്‍കിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കും. നേരത്തെ വിഷയത്തില്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ ഇതിനോടകം വിജിലന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മില്‍മ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിച്ചതിലാണ് ദേവസ്വം ബോര്‍ഡിലേക്കും അന്വേഷണംContinue Reading

ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കും:ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ജയകുമാർ വ്യക്തമാക്കി. സന്നിധാനത്തെ 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നതെങ്കിൽ, ഇനി മുതൽ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ തീർത്ഥാടകർക്കായിContinue Reading

ശബരിമലയിലെ ആടിയ ശിഷ്‌ടം നെയ്യ് വില്പന ക്രമക്കേട്: പുനരന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്പനയില് നടന്ന ലക്ഷങ്ങളുടെ ക്രമക്കേട് സംബന്ധിച്ച്‌ വിജിലന്സ് പ്രത്യേക സംഘം നടത്തിയ അന്വേഷണം അപര്യാപ്തമെന്നും പുനരന്വേഷണം നടത്തണമെന്നും ഹൈക്കോടതി. മികച്ച ഉദ്യോഗസ്ഥനെ പുനരന്വേഷണത്തിനു ചുമതലപ്പെടുത്താനും വിജിലന്സ് റിപ്പോര്ട്ടും പിടിച്ചെടുത്ത രേഖകള്‍ കൈമാറാനും, ക്രമക്കേടിന് ഉത്തരവാദികളായവര്ക്കെതിരേ അഴിമതി നിരോധന നിയമം, ബിഎന്എസ് വകുപ്പുകള് ബാധകമാക്കുന്നതു സംബന്ധിച്ച സാധ്യത പരിശോധിച്ച്‌ നാലാഴ്ചയ്ക്കകം സമഗ്ര റിപ്പോര്ട്ട് നല്കാനും വിജിലന്സ് ഡയറക്ടര്ക്ക് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ്Continue Reading

ശബരിമല യുവതി പ്രവേശനം;സുപ്രീംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി

ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേൾക്കൽ പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി. 16 ദിവസമാണ് മതസ്വാതന്ത്ര്യം ആചാരം, കോടതി ഇടപെടൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയിൽ വാദം നടന്നത്. ശബരിമലയിൽ യുവതി പ്രവേശം പാടില്ല എന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാടെടുത്തതെങ്കിൽ ആചാര കാര്യങ്ങളിൽ കോടതി ഇടപെടൽ പാടില്ല എന്ന നിലപാടാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. നേരത്തെ യുവതി പ്രവേശനത്തിൽ അനുകൂലContinue Reading

നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? നിങ്ങൾ രാജ്യത്തിന്റെ മുഖ്യമന്ത്രിയാണോ;ശബരിമല കേസില്‍ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ആരാണ് വിശ്വാസകാര്യങ്ങളിൽ ഇടപെടാനെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? നിങ്ങൾ രാജ്യത്തിന്റെ മുഖ്യമന്ത്രിയാണോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ ചോദ്യം.  യുവാക്കളായ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കൂ എന്നും നാഗരത്ന യങ് ലോഴ്സ് അസോസിയേഷനെ പരിഹസിച്ചു. നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സംഘടന എന്നും കോടതി വിമര്‍ശിച്ചു. ആരാണ് നിങ്ങളുടെ പ്രസിഡന്റ് എന്നുംContinue Reading

ശബരിമല യുവതിപ്രവേശന കേസ്;ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിക്കും. മതപരമായ ആചാരങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാൻ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു ശബരിമല കേസിൽ തയ്യാറാക്കിയ ചോദ്യങ്ങളിൽ ഭരണഘടന ബഞ്ചിൻറെ വാദം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് അറിയിച്ചേക്കും. ഇന്നലെ ഭരണഘടനContinue Reading