ശബരിമല ദേവസ്വം വിജിലൻസ് സംഘത്തെ മാറ്റില്ല

ശബരിമല ദേവസ്വം വിജിലൻസ് സംഘത്തെ മാറ്റില്ല

ശബരിമലയിലെ ദേവസ്വം വിജിലൻസ് സംഘത്തെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയില്‍. ദേവസ്വം വിജിലൻസ് അന്വേഷണ സംഘത്തെ മാറ്റാൻ സംസ്ഥാന പൊലീസ് മേധാവി നീക്കം നടത്തുന്നതായി ആരോപിച്ച്‌ ബി.ജെ.പി ദേശിയ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ഹരജിയിലാണ് സർക്കാറിന്‍റെ വിശദീകരണം. സർക്കാറിന്‍റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് തുടർന്ന് ഹരജിയിലെ തുടർ നടപടികള്‍ അവസാനിപ്പിച്ചു.

സ്വർണക്കൊള്ള കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കെ നിലവിലെ സംഘത്തെ പാടെ മാറ്റുന്നത് തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഇടയാക്കുമെന്നും നടപടി മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്നും സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നുമടക്കം ആരോപിച്ചായിരുന്നു ഹരജി