മാവേലിക്കരയിൽ ബൈക്ക് മതിലിലിടിച്ച് ഐടിഐ വിദ്യാർത്ഥി മരിച്ചു

മാവേലിക്കരയിൽ ബൈക്ക് മതിലിലിടിച്ച് ഐടിഐ വിദ്യാർത്ഥി മരിച്ചു

മാവേലിക്കര വിക്രം സാരാഭായി ഐടിഐയിലെ രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥി എസ് ആദർശ് കുമാർ (കിച്ചു, 21) ഇന്നലെ നടന്ന ഒരു റോഡപകടത്തിൽ മരിച്ചു. തെക്കേക്കര പല്ലാരിമംഗലം സൗപർണികയിൽ ശാന്തകുമാറിന്റെയും രാജിയുടെയും മകനാണ്.

ഇന്നലെ രാവിലെ 7.45-ഓടെ മാവേലിക്കര-രണ്ടാംകുറ്റി റോഡിലെ കൊച്ചുപറമ്പിൽ ജംഗ്ഷനിലാണ് അപകടം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കിൽ ഐടിഐയിലേക്ക് പോകുകയായിരുന്നു ആദർശ്. ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടർ യാത്രികരുടെ പിന്നിൽ ബൈക്ക് തട്ടി, ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇടത്തേക്ക് ചരിഞ്ഞ ബൈക്ക് സമീപത്തെ മതിലിലിടിച്ചു. ഇരുവരും തെറിച്ച് ഓടയുടെ സ്ലാബിലേക്കു വീണു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദിദേവിനെയും ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് ആദർശിനെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദിദേവ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്കൂട്ടർ യാത്രികരായ താമരക്കുളം സ്വദേശി മനോജിനും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.