സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള ഗ്രൂപ്പ് അപകട ഇന്‍ഷൂറന്‍സ് ധനസഹായം ഇനി 15 ലക്ഷം രൂപയായിരിക്കും. നേരത്തെ ഇത് 10 ലക്ഷം രൂപയായിരുന്നു.
ഫിഷറീസ് ആന്‍ഡ് തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചന്ദ്രശേഖര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ധന.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്താനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. ഇതു സംബന്ധിച്ച് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. ആ നീക്കത്തിന്റെ മുന്നോടിയായാണ് ഇപ്പോഴത്തെ വര്‍ധന നടപ്പാക്കിയിരിക്കുന്നത്.

