ചൊവ്വ, 24 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
പയ്യന്നൂർ ധനരാജ് വധക്കേസ്: മൂന്ന് പേർ കുറ്റക്കാർ, 17 പേരെ വെറുതെവിട്ടു ഔദ്യോഗിക രഹസ്യങ്ങൾ വാട്‌സ്ആപ്പിൽ വേണ്ട; കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി മുഖക്രീം മൂലം വൃക്കരോഗം: നിയമപോരാട്ടം ശക്തമാക്കി മലപ്പുറത്തെ 17 കാരി കാലടി സർവകലാശാല സസ്പെൻഷൻ: ഹൈക്കോടതി ഇന്ന് വിധി പറയും സംസ്ഥാനത്ത് 1708 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിൽ പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ അടൂരിൽ 77-കാരിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും തട്ടിയ 61-കാരൻ അറസ്റ്റിൽ ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം
ബ്രേക്കിങ്എക്സ്ക്ലൂസീവ്Crime News

ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതര വൃക്കരോഗം ബാധിച്ച 17 വയസ്സുകാരിയുടെ മൊഴി ഇന്ന് അരീക്കോട് പൊലീസ് വിശദമായി രേഖപ്പെടുത്തും.

പെൺകുട്ടി ഉപയോഗിച്ച ഫെയർനെസ് ക്രീം വിശദ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. ഇതിലും മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയാൽ ക്രിമിനൽ കേസെടുത്ത് മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചു. കൺസ്യൂമർ കോടതിയിലും പൊലീസ് കേസ് ഉടൻ രജിസ്റ്റർ ചെയ്തേക്കും.വാർത്തയ്ക്ക് പിന്നാലെ കൂടുതൽ ഇരകൾ ഫെയ്സ് ക്രീമിനെതിരെ പരാതിയുമായി രംഗത്തെത്തുന്നുണ്ട്.

Advertisement

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസും നേരിട്ട് ഇടപെട്ടു. മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന തടയാൻ എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭയുടെ പരാതി പരിശോധിച്ചാണ് നടപടി.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ