ഞായർ, 22 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ അടൂരിൽ 77-കാരിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും തട്ടിയ 61-കാരൻ അറസ്റ്റിൽ ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഉത്തരവാദി ബാറുടമ തന്നെ; കരട് മദ്യനയം ചർച്ചയാകുന്നു വെൺമണി ചക്കുളത്തുകടവ് പാലം: പണി പൂർത്തിയായി; ഉദ്ഘാടനം എപ്പോൾ? ശസ്ത്രക്രിയയ്ക്കു പിന്നാലെ ചവറ സ്വദേശിനി മരിച്ചു; ചികിത്സപ്പിഴവ് ആരോപണം മൊബൈൽ ദൃശ്യം തെളിവായി; നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച എഎസ്ഐ സസ്പെൻഷനിൽ തേങ്ങകൊണ്ടുള്ള ഇടിയും ബെൽറ്റും: പാങ്ങപ്പാറ കേസിൽ പുതിയ വിവരങ്ങൾ
ബ്രേക്കിങ്എക്സ്ക്ലൂസീവ്Sabarimala

ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ

2 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

ശബരിമല തീർഥാടനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ വനം വകുപ്പ് പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പമ്പ ഫോറസ്റ്റ് ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

തീർഥാടനകാലം ആരംഭിച്ച ശേഷം എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് നേരിട്ട് വിലയിരുത്താനാണ് സന്ദർശനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ശ്രദ്ധയിൽപ്പെട്ട വിഷയങ്ങൾക്ക് പരിഹാരം കാണാൻ നടപടികൾ നിർദേശിച്ചിട്ടുണ്ട്. തീർഥാടനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തിയിരുന്നു.

Advertisement

യോഗത്തിനുശേഷം മന്ത്രി പമ്പാ ത്രിവേണി സംഗമവും ചക്കുപാലം ഗ്രൗണ്ടും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര, പൊലീസ് പമ്പ സ്പെഷ്യൽ ഓഫിസർ പി. നിയാസ്, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ്, ടൈഗർ റിസർവ് വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് ബാബു, റാന്നി ഡി.എഫ്.ഒ ആരുൾ സെൽവം, പമ്പ എസ്.എച്ച്.ഒ മനോജ്‌, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ദേവസ്വം ബോർഡ്, വനം വകുപ്പ് എന്നിവ സംയുക്തമായി അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ 17 കേന്ദ്രങ്ങളും എരുമേലി-കരിമല-പമ്പ കാനന പാതയിൽ അഞ്ച് കേന്ദ്രങ്ങളുമാണുള്ളത്. ഭക്തർക്ക് അടിയന്തര വൈദ്യസഹായത്തിനായി 04735-203232 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാം.

ശൗചാലയങ്ങളുടെ പരിപാലനം നിരീക്ഷിക്കാൻ മരക്കൂട്ടം മുതൽ സന്നിധാനം വരെ 17 സൂപ്പർവൈസർമാരെ ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുണ്ട്. മണ്ഡലകാലത്തിന് മുന്നോടിയായി ബോർഡെടുത്ത തീരുമാനപ്രകാരം സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലെ എല്ലാ ശൗചാലയങ്ങളും കുളിമുറികളും ഭക്തർക്ക് പൂർണമായും സൗജന്യമാണ്. ഇവ വൃത്തിയാക്കാൻ ദേവസ്വം ബോർഡ് നിയോഗിച്ച താൽക്കാലിക ജീവനക്കാർക്ക് വേതനവും ബോർഡ് നൽകുന്നു.

സന്നിധാനത്ത് 1125 ശൗചാലയങ്ങൾ ലഭ്യമാണ്. വലിയ പന്തലിന്റെ വലതുഭാഗത്ത് 160 എണ്ണം ഒരുക്കിയിട്ടുണ്ട്, അതിൽ 80 പുരുഷന്മാർക്കും 80 സ്ത്രീകൾക്കുമാണ്. ഇവ വൃത്തിയായി സൂക്ഷിക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി 147 ജീവനക്കാരെ നിയോഗിച്ചു. ക്ലീനിങ് ലോഷനും സോപ്പും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം കരാറുകാർക്ക് നൽകിയിരുന്ന അന്നദാന മണ്ഡപത്തിന് സമീപത്തെ ടോയ്‌ലറ്റ് ബ്ലോക്കും ഇത്തവണ ഭക്തർക്ക് സൗജന്യമാക്കിയതായി മരാമത്ത് ശബരിമല സെക്ഷൻ അസി. എൻജിനിയർ ജി. മനോജ് കുമാർ അറിയിച്ചു.

പമ്പയിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം തുടങ്ങുന്ന കാര്യം ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ലെന്ന് ബോർഡ് വ്യക്തമാക്കി. സ്പോട്ട് ബുക്കിങ് കേന്ദ്രം നിലയ്ക്കലിലാണ്. ഹൈകോടതി നിർദേശത്തെ തുടർന്ന് പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് മാറ്റിയ കേന്ദ്രം അങ്ങനെ തന്നെ തുടരും. നിലയ്ക്കലിന് പുറമേ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളുണ്ട്. പമ്പയിൽ കേന്ദ്രം തുടങ്ങണമെന്ന് മുഖ്യമന്ത്രി ബോർഡിന് നിർദേശം നൽകിയിട്ടില്ലെന്നും ബോർഡ് അറിയിച്ചു.

വെർച്ചൽ ക്യൂ ബുക്ക് ചെയ്യാതെ നിലയ്ക്കൽ-പമ്പ പാതയിലൂടെ ദർശനത്തിന് എത്താൻ ആഗ്രഹിക്കുന്ന ഭക്തർ ആദ്യം നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിൽ ബുക്കിങ് നടത്തിയ ശേഷമേ ദർശനത്തിനായി എത്താവൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ