ചൊവ്വ, 24 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
ഈ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വിസി ഹൈക്കോടതിയിൽ അപ്പീൽ നൽകി കുണ്ടറയിൽ മുറി നൽകാത്തതിന് ബാർ മാനേജർക്ക് വെട്ടേറ്റു സന്യാസം തിരഞ്ഞെടുത്തത് അവകാശം ഇല്ലാതാക്കില്ല: കേരള ഹൈക്കോടതി പട്ടിക അട്ടിമറിച്ചോ? കാസർകോട് കോൺഗ്രസിൽ പോര് മുറുകുന്നു സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയ്ക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാൻ കേരളം പയ്യന്നൂർ ധനരാജ് വധക്കേസ്: മൂന്ന് പേർ കുറ്റക്കാർ, 17 പേരെ വെറുതെവിട്ടു ഔദ്യോഗിക രഹസ്യങ്ങൾ വാട്‌സ്ആപ്പിൽ വേണ്ട; കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി മുഖക്രീം മൂലം വൃക്കരോഗം: നിയമപോരാട്ടം ശക്തമാക്കി മലപ്പുറത്തെ 17 കാരി കാലടി സർവകലാശാല സസ്പെൻഷൻ: ഹൈക്കോടതി ഇന്ന് വിധി പറയും
ബ്രേക്കിങ്എക്സ്ക്ലൂസീവ്Crime News

പയ്യന്നൂർ ധനരാജ് വധക്കേസ്: മൂന്ന് പേർ കുറ്റക്കാർ, 17 പേരെ വെറുതെവിട്ടു

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ, പയ്യന്നൂരിലെ സി.വി. ധനരാജ് വധക്കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതായി പ്രതിഭാഗം അഭിഭാഷകൻ അഡ്വ. പി. പ്രേമരാജൻ പറഞ്ഞു.

കേസിലെ സാക്ഷികൾ കോടതിയിൽ കള്ളമൊഴി നൽകിയെന്നും ഈ കാര്യം വിചാരണക്കോടതി തന്നെ കൃത്യമായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സാക്ഷിമൊഴികളിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നും വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചിരുന്നു. പ്രതിഭാഗം ആദ്യം മുതൽ ഉന്നയിച്ച വാദങ്ങളെയാണ് ഇത് ശരിവെക്കുന്നതെന്ന് പ്രേമരാജൻ ചൂണ്ടിക്കാട്ടി.

Advertisement

ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ പ്രവർത്തകരെ കേസിൽ കുടുക്കുകയായിരുന്നുവെന്നതിന്റെ തെളിവാണ് 16 പ്രതികളെ വെറുതെവിട്ട നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിക്ഷിക്കപ്പെട്ട മൂന്ന് പേരുടെ കാര്യത്തിൽ മേൽക്കോടതിയെ സമീപിക്കുമെന്നും പ്രേമരാജൻ അറിയിച്ചു.

പയ്യന്നൂർ രാമന്തളി കാരന്താട്ടെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാർ. വിപിനും വൈശാഖും സഹോദരങ്ങളാണ്. നാലു മുതൽ 20 വരെയുള്ള പ്രതികളെ വെറുതെവിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പറഞ്ഞത്.

ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായ 20 പേരായിരുന്നു കേസിലെ പ്രതികൾ. പന്ത്രണ്ടാം പ്രതിയായ സി. ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പത്തുവർഷത്തിനു ശേഷമാണ് കേസിൽ വിധി വന്നത്.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ