സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷനും ക്ഷേമ ബോർഡ് പെൻഷനും നാളെ (25-11-26) മുതൽ വിതരണം ആരംഭിക്കും. ഇതിനായി ആകെ 1088.63 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇതിൽ ക്ഷേമ പെൻഷൻ വിതരണത്തിനായി 964.41 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷനായി 124.22 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ 60 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്.







