വ്യാഴം, 26 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
എഥനോള്‍ പരിശോധന: ശുദ്ധ പെട്രോള്‍ സാംപിള്‍ നല്‍കാതെ എണ്ണക്കമ്പനികള്‍, കേന്ദ്രത്തിന് കത്ത് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസിന്റെ ‘സംവിധാൻ രക്ഷാ മാർച്ച്’; ഭരണഘടനാ ദിനത്തില്‍ രാജ്യവ്യാപക പ്രതിഷേധം അയ്യപ്പഭക്തരുമായുള്ള വാക്കേറ്റം: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ വോട്ടർ പട്ടിക തിരുത്തൽ: 26 സംസ്ഥാനങ്ങൾക്ക് കമ്മിഷന്റെ കർശന നിർദേശം മഴ മുന്നറിയിപ്പ്: ഈ ദിവസങ്ങളിൽ ഇടിമിന്നലോടെ മഴയും ശക്തമായ കാറ്റും ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല; ആദ്യഘട്ടം യുപിയിലും ഹരിയാനയിലും ചക്കക്കൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞ ഷാഫി പറമ്പിലിനെ പിന്തുണച്ച് സന്ദീപ് വാര്യരും റിജില്‍ മാക്കുറ്റിയും ക്ലാസ് മുറിയില്‍ നടുങ്ങിയ നിമിഷം: തോക്ക് പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക് റാസൽഖൈമ വാഹനാപകടം: 13 പേർ മരിച്ചു, തലശ്ശേരി സ്വദേശിയും
ബ്രേക്കിങ്Kerala

എഥനോള്‍ പരിശോധന: ശുദ്ധ പെട്രോള്‍ സാംപിള്‍ നല്‍കാതെ എണ്ണക്കമ്പനികള്‍, കേന്ദ്രത്തിന് കത്ത്

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കത്തയച്ചു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളില്‍ എഥനോള്‍ മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിന് ശുദ്ധമായ പെട്രോള്‍ സാംപിളുകള്‍ എണ്ണക്കമ്പനികളില്‍നിന്ന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാംപിളുകള്‍ നല്‍കാന്‍ എണ്ണക്കമ്പനികള്‍ വിസമ്മതിക്കുന്നതായാണ് മന്ത്രിയുടെ ആക്ഷേപം.

ആദ്യഘട്ടത്തില്‍ സാംപിളുകള്‍ നല്‍കാമെന്ന് കമ്പനികള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവ കൈമാറുന്നതില്‍നിന്ന് കമ്പനികള്‍ പിന്മാറിയെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

Advertisement

എഥനോള്‍ മിശ്രിതം വാഹനങ്ങളുടെ എന്‍ജിനുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍നിന്ന് പെട്രോള്‍ സാംപിളുകള്‍ ശേഖരിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് നിശ്ചിത പ്രോട്ടോക്കോള്‍ പാലിച്ചാണ് സാംപിളുകള്‍ ശേഖരിച്ചത്.

ശേഖരിച്ച സാംപിളുകള്‍ പരിശോധനയ്ക്കായി സംസ്ഥാന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറികള്‍ക്ക് കൈമാറി. എന്നാല്‍ സാംപിളുകളിലെ എഥനോള്‍ അളവ് കൃത്യമായി നിര്‍ണയിക്കുന്നതിനും ക്രോസ് മാച്ചിങ് നടത്തുന്നതിനും 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാംപിളുകള്‍ അനിവാര്യമാണെന്ന് ലബോറട്ടറി അധികൃതര്‍ അറിയിച്ചു.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ