ബുധൻ, 25 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
മഴ മുന്നറിയിപ്പ്: ഈ ദിവസങ്ങളിൽ ഇടിമിന്നലോടെ മഴയും ശക്തമായ കാറ്റും ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല; ആദ്യഘട്ടം യുപിയിലും ഹരിയാനയിലും ചക്കക്കൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞ ഷാഫി പറമ്പിലിനെ പിന്തുണച്ച് സന്ദീപ് വാര്യരും റിജില്‍ മാക്കുറ്റിയും ക്ലാസ് മുറിയില്‍ നടുങ്ങിയ നിമിഷം: തോക്ക് പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക് റാസൽഖൈമ വാഹനാപകടം: 13 പേർ മരിച്ചു, തലശ്ശേരി സ്വദേശിയും ഈ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വിസി ഹൈക്കോടതിയിൽ അപ്പീൽ നൽകി കുണ്ടറയിൽ മുറി നൽകാത്തതിന് ബാർ മാനേജർക്ക് വെട്ടേറ്റു സന്യാസം തിരഞ്ഞെടുത്തത് അവകാശം ഇല്ലാതാക്കില്ല: കേരള ഹൈക്കോടതി
Cinema

സൈജു കുറുപ്പ് – യോഗി ബാബു ചിത്രം; ‘ഹരിവരാസനം’ ടീസർ പുറത്തിറങ്ങി

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

മകരവിളക്ക് ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ‘ഹരിവരാസനം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സ്വപ്നത്തിൽ കണ്ട അയ്യപ്പൻ യാഥാർഥ്യമാണോ എന്ന ചോദ്യമുയർത്തുന്ന ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ നിമിഷങ്ങളും കുടുംബബന്ധങ്ങളും ഉദയനും മണികണ്ഠനും തമ്മിലുള്ള യുദ്ധവും ഉൾപ്പെടുന്നു.

ടീസറിൽ നിന്നുതന്നെ വ്യക്തമാകുന്നത്, ഇതൊരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത് എന്നാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് നിർമാണം. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ. കെ. അമ്പാടിയുടേതാണ്.

Advertisement

സൈജു കുറുപ്പാണ് നായകൻ. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രഞ്ജിൻ രാജാണ് സംഗീതം. എട്ട് ഗാനങ്ങളുള്ള ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് പനോരമ മ്യൂസിക് സ്വന്തമാക്കി. ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തിക്കുന്നതും പനോരമ സ്റ്റുഡിയോസാണ്.

മറ്റ് അണിയറപ്രവർത്തകർ: പ്രോജക്ട് ഡിസൈനർ ആർ. ജയചന്ദ്രൻ, ഛായാഗ്രഹണം സജാദ് കാക്കു, എഡിറ്റർ അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ രാഖിൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജെസ്സി, സ്റ്റിൽസ് ജെഫിൻ ബിജോയ്, ഡിസൈൻ ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ പ്രതീഷ് ശേഖർ.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ