മുണ്ടുടുത്ത് സാധാരണക്കാരനായി മോഹൻലാല്‍; എല്‍ 386 ലൊക്കേഷൻ വീഡിയോ

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഗ്ലിംപ്സ് പുറത്തുവിട്ട് അണിയറക്കാർ.സാധാരണക്കാരന്റെ ലുക്കില്‍ കൈലി മുണ്ടും ഷർട്ടുമണിഞ്ഞെത്തുന്ന മോഹൻലാല്‍ ആണ് വീഡിയോയിലെ പ്രധാന ആകര്ഷണം.

‘എല്‍ 368’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ഈ ടൈറ്റില്‍ എഴുതിയിരിക്കുന്നതിലും ഒരു സൈൻ ലാംഗ്വേജ് എലമെന്റ് ചേർത്തിട്ടുണ്ട്.‘എല്‍’ എന്നത് ആംഗ്യഭാഷയിലാണ് കൊടുത്തിരിക്കുന്നത്. സിനിമയിലെ ഒരു പ്രധാന കഥാപാത്രം സംസാര പരിമിതിയുള്ള ഒരാളാകാം എന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നല്‍കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.