ആലുവയില് കഞ്ചാവ് വേട്ട. ട്രെയിൻ മാര്ഗം കഞ്ചാവ് എത്തിച്ച ആസാം സ്വദേശികളായ ഹിരാ ലാല്, ഗജീന്ദ്ര റാണ, ഗോവര്ധന് എന്നിവരെ റൂറല് പൊലിസ് പിടികൂടി.10 കിലോ കഞ്ചാവ് ഇവരില് നിന്നും ഡാന്സാഫ് സംഘം പിടിച്ചെടുത്തു. ആലുവയില് ട്രെയിൻ ഇറങ്ങിയ ശേഷം ഇവര് കെഎസ്‌ആര്ടിസി ബസ് സ്റ്റാന്റിലേക്ക് പോകുന്നതിനിടയിലാണ് ഇവര് പിടിയിലായത്. ആര്ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നതുള്പ്പെടെയുള്ള കാര്യങ്ങള് പൊലിസ് വിശദമായി അന്വേഷിച്ചു വരികയാണ്.Continue Reading

അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെയും സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെയും ഭാഗമായുള്ള വിവിധ വയോജന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ ഒന്ന് രാവിലെ 10ന് പാളയം മഹാത്മ അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ അധ്യക്ഷനാകും. ആരോഗ്യവും ദേവസ്വവും വകുപ്പ് മന്ത്രി കെ. മുരളീധരൻ, സാമൂഹികനീതി-ഫിഷറീസ്-ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി വി. ഇ അബ്ദുൾ ഗഫൂർ എന്നിവർ വിശിഷ്ടാതിഥികളാകും. ശശിContinue Reading

ലോക കേരളസഭ പിരിച്ചുവിട്ടു, പ്രവാസികൾക്കായി ബദൽ സംവിധാനം** കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരളം’ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, നിക്ഷേപ സാധ്യതകൾ, ടൂറിസം മേഖലയുടെ സാധ്യതകൾ എന്നിവ ദേശീയ, അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്തContinue Reading

റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്റ്റംബർ 29ന് പി.റ്റി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്ററിൽ രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരാകണം.  വീഡിയോ എഡിറ്റർ – പ്ലസ് ടുഉം, വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമ/തത്തുല്യ യോഗ്യത. മേഖലയിൽ 2 വർഷത്തെ എങ്കിലും പ്രവൃത്തി പരിചയം. പ്രായപരിധി : 45 വയസ്സ്. ഗ്രാഫിക്Continue Reading

ശബരിമല തീർത്ഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിനായി 14.5 കോടി രൂപയുടെ പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകിയതായി ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക എന്നതാണ് അടിയന്തരമായി നടപ്പിലാക്കുന്ന ഈ പദ്ധതികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് പദ്ധതികൾ യാഥാർഥ്യമാക്കുന്നത്. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എൻജിനീയർ സമർപ്പിച്ച 60 റോഡ് സുരക്ഷാContinue Reading

rain

ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി നാല് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 21ന് കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ന് താപനിലContinue Reading

അടുത്ത അധ്യയന വർഷം മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും; കൃഷിയറിവും കാർഷിക സംസ്‌കാരവും പുതുതലമുറയിലേക്ക്കാർഷിക മേഖലയിൽ നിന്ന് പുതുതലമുറ അകന്നുപോകുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ കൃഷിയുമായി കൂടുതൽ അടുപ്പിക്കുകയും കൃഷിയറിവും കാർഷിക സംസ്‌കാരവും വളർത്തുകയും ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘കതിര്’ കാർഷിക ക്ലബ് പദ്ധതി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 സ്‌കൂളുകളിൽ നടപ്പാക്കും. അടുത്ത അധ്യയന വർഷം പദ്ധതി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കൃഷിയെ പാഠപുസ്തകത്തിലെ അറിവിൽ മാത്രം ഒതുക്കാതെContinue Reading

rain

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കോട്ടയം, ഇടുക്കി, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ലെല്ലോ മുന്നറിയിപ്പുള്ളത്. ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്Continue Reading

അവസരങ്ങളുടെ കലവറയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി സൃഷ്ടിക്കുന്നതെന്ന് വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. നിരവധി തൊഴിലവസരങ്ങൾക്കൊപ്പം വിദേശനാണ്യവും സാമ്പത്തിക നേട്ടവും വിഴിഞ്ഞം സമ്മാനിക്കുന്നു. വ്യവസായ രാജ്യങ്ങളുടെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ചത് അവിടെയുള്ള അന്താരാഷ്ട തുറമുഖങ്ങളാണ്. ആ നേട്ടമാണ് വിഴിഞ്ഞത്തിലൂടെ സംസ്ഥാനം കൈവരിക്കുന്നത്. വിഴിഞ്ഞം കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ശിലാസ്ഥാപനം ബാലരാമപുരം ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തര ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുമ്പോൾContinue Reading

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹാരോപണത്തില്‍ പൊലിസ് കേസെടുത്തു. റിപ്പോർട്ടർ ചാനലിന്റെ ഉടമയായ ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം. ആന്റോയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പൊലിസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് സൈബർ പൊലിസ് നടപടി. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസില്‍ മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ട് യുവാക്കള്‍ തന്നെ സമീപിച്ചുവെന്നാണ് ആന്റോContinue Reading