സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല. ഇന്നലെയും മണിക്കൂറോളം വൈദ്യുതി മുടങ്ങി. കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ വിവിധ സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയിലും ആശാവഹമായ പുരോഗതിയില്ലെന്നാണ് വിവരം. രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്‌ഇബി അറിയിച്ചു. ദേശീയതലത്തില്‍ വൈദ്യുതി ലഭ്യത വളരെ കുറവാണ്. കല്‍ക്കരിക്ഷാമം ഇതുവരെ പരിഹരിക്കാനായിട്ടില്ലെന്നും കെഎസ്‌ഇബി പറഞ്ഞു. അതേസമയം വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധിയുണ്ട്. ഹിമാചലില്‍ നിന്ന് പകല്‍Continue Reading

ജനവാസ മേഖലകളെ ഇ എസ് എയിൽ നിന്ന് ഒഴിവാക്കും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി- യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയുടെ കുറവ്, വൈദ്യുതിContinue Reading

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ, ബിരുദ ബിരുദാനന്തര കോളേജ് വിദ്യാർഥികൾക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. ‘കേരളം – കലയും തനത് സംസ്‌കാരവും ടൂറിസവും’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹ്രസ്വ ചിത്രത്തിന്റെ  സമയദൈർഘ്യം ഒരു മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും. സംസ്ഥാനത്തെ അംഗീകൃത കോളേജുകളിലെ ബിരുദ ബിരുദാനന്തര (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള) വിദ്യാർഥികൾക്കും സ്‌കൂൾ തലത്തിൽContinue Reading

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയറ്റ് അംഗം എം. ഗിരീഷാണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് ദിവസം സംഘം ചേർന്ന് പരിക്കേല്‍പ്പിച്ചു എന്ന കോണ്‍ഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്. ഗിരീഷ് ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമം ഉള്‍പ്പെടെ വകുപ്പുകളാണ് ചുമത്തിയിരുന്നത്.Continue Reading

          സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സ്വന്തം വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ കർശന നിർദേശവുമായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. വകുപ്പ് ഡയറക്ടർമാർക്കും അനുബന്ധ സ്ഥാപന മേധാവികൾക്കും കോർപ്പറേഷനുകൾക്കും ഇത് സംബന്ധിച്ച് മന്ത്രി പ്രത്യേക കത്തയച്ചു. സംസ്ഥാനത്തെ ഊർജ പ്രതിസന്ധി മറികടക്കാൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് നടപടി.           ഓഫീസ് പ്രവർത്തനContinue Reading

പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇഡി അന്വേഷണങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതി യോഗം പ്രമേയം പാസാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പരാജയം പ്രധാന ചർച്ചാവിഷയമാക്കണമെന്നും ഇഡി വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കേണ്ടതില്ലെന്നുമായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ യോഗത്തിന്റെ അവസാന ദിവസം മുഹമ്മദ് റിയാസിനെതിരായ ഇഡി വിവരങ്ങള്‍ പുറത്തുവന്നത് രാഷ്ട്രീയമായി പ്രതിരോധിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയർന്നു. ഈ നിർദ്ദേശം പോളിറ്റ്Continue Reading

സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ  കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.         സെക്രട്ടേറിയറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരളContinue Reading

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശിപാർശ രാഷ്ട്രീയ പ്രേരിതമാണെന്ന ടി.കെ. ഗോവിന്ദന്റെ നിലപാട് തള്ളി പയ്യന്നൂർ എംഎല്‍എ വി. കുഞ്ഞികൃഷ്ണൻ. ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ല. ആരോപണങ്ങള്‍ ഉയർന്നാല്‍ നേതൃത്വം കൃത്യമായ വിശദീകരണം നല്‍കാൻ തയാറാകണം. എന്നാല്‍ ഇക്കാര്യത്തില്‍ അതുണ്ടായിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. വിശദീകരണം നല്‍കാത്തിടത്തോളം ഇതില്‍ എന്തോ കഴമ്പുണ്ടെന്ന് പൊതുജനം കരുതും. ഇഡി രാഷ്ട്രീയ പ്രേരിതമായി നിലപാടെടുക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതിപക്ഷത്തുള്ള നേതാക്കള്‍ക്കെതിരെContinue Reading

പാലായില്‍ കഞ്ചാവ് വേട്ടയ്ക്കിടെ പോലീസിനെ കാർ ഇടിപ്പിച്ചു. മൂന്നു പേർ പിടിയില്‍. വാഹനം തടഞ്ഞ പോലീസുകാരെയാണ് കാർ ഇടിപ്പിച്ചത്. സംഭവത്തില്‍ ഒരു പോലീസുദ്യോഗസ്ഥനു പരിക്കേറ്റു. പ്രതികളില്‍നിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പാലായില്‍ ആർവി ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വാഹനം ഇടിപ്പിച്ചത്. ഈരാറ്റുപേട്ട നടക്കല്‍ കണിയാംകുന്നേല്‍ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടില്‍ അജ്മല്‍, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പില്‍ മുഹമ്മദ് സഹല്‍ എന്നിവരാണ് പിടിയിലായത്.. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയില്‍ കച്ചവടംContinue Reading

rain

തിരുവനന്തപുരം: വെള്ളിയാഴ്ചയോടെ മധ്യപടിഞ്ഞാറന്‍- വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരപ്രദേശത്തുമായി ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ഇതിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരിയതോടെ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ചContinue Reading