പാലായില്‍ കഞ്ചാവ് വേട്ടയ്ക്കിടെ പോലീസിനെ കാർ ഇടിപ്പിച്ചു. മൂന്നു പേർ പിടിയില്‍. വാഹനം തടഞ്ഞ പോലീസുകാരെയാണ് കാർ ഇടിപ്പിച്ചത്.
സംഭവത്തില്‍ ഒരു പോലീസുദ്യോഗസ്ഥനു പരിക്കേറ്റു. പ്രതികളില്‍നിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പാലായില്‍ ആർവി ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വാഹനം ഇടിപ്പിച്ചത്.
ഈരാറ്റുപേട്ട നടക്കല്‍ കണിയാംകുന്നേല്‍ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടില്‍ അജ്മല്‍, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പില്‍ മുഹമ്മദ് സഹല്‍ എന്നിവരാണ് പിടിയിലായത്.. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയില്‍ കച്ചവടം നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്നു പോലീസ് പറഞ്ഞു.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ എം.എസ്. അഭിലാഷ് പാലായിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. പ്രതികള്‍ മുമ്പും ലഹരിക്കേസില്‍ ഉള്‍പ്പെട്ടവരാണ്.

