ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുംബൈ മലയാളി ദിനേശ് മേനോന്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്. ഹരജിയെ എതിര്‍ത്ത് മാണി സി. കാപ്പന്‍ നല്‍കിയ മറുപടി ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. നിയമസഭാ സ്പീക്കറും ചീഫ് സെക്രട്ടറിയും ഹൈക്കോടതി നിര്‍ദേശം അനുസരിച്ച്‌ നിലപാട് അറിയിച്ചേക്കും.

എംഎല്‍എ എന്ന നിലയില്‍ മാണി സി. കാപ്പന്‍ സ്വീകരിക്കുന്ന ആനുകൂല്യങ്ങള്‍ തടയണമെന്ന ദിനേശ് മേനോന്റെ ആവശ്യത്തില്‍ ഹൈക്കോടതി വാദം കേട്ടേക്കും. ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തില്‍ മാണി സി. കാപ്പനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാണ് ദിനേശ് മേനോന്റെ ഹരജിയിലെ ആവശ്യം.

ദിനേശ് മേനോന്റെ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് മാണി സി. കാപ്പന്റെ മറുപടി. അയോഗ്യതയില്‍ ഗവര്‍ണറാണ് തീരുമാനമെടുക്കേണ്ടത്. നാലു കേസുകളിലെ ശിക്ഷ കൂട്ടിച്ചേര്‍ത്ത് രണ്ടുവര്‍ഷത്തിന് മുകളിലാക്കാനാകില്ല. ഓരോ കേസിലെയും ശിക്ഷ രണ്ടുവര്‍ഷത്തില്‍ താഴെ മാത്രമാണ് എന്നുമാണ് മാണി സി കാപ്പന്റെ വാദം