ശനി, 21 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
Thrissur

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു; മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം

അപ്ഡേറ്റ്: October 23, 2026 8:19 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

തൃശൂർ: ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ പരീക്ഷാഫലം അധികൃതർ കൂട്ടത്തോടെ തടഞ്ഞുവെച്ചതിനെത്തുടർന്ന് തൃശൂർ മണ്ണുത്തിയിലെ കേരള വെറ്ററിനറി സർവകലാശാലാ ആസ്ഥാനത്ത് വിദ്യാർഥികളുടെ പ്രതിഷേധം. സർവകലാശാലാ ക്യാമ്പസിനുള്ളിൽ വിദ്യാർഥി സംഘടനകളും സ്റ്റുഡന്റ്സ് യൂണിയനും ചേർന്ന് അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. 175 വിദ്യാർഥികളുടെ പരീക്ഷാഫലമാണ് സർവകലാശാല അധികൃതർ തടഞ്ഞുവെച്ചിരിക്കുന്നത്.

ഫീസ് കുടിശ്ശിക പൂർണ്ണമായി അടച്ചുതീർക്കാതെ വിദ്യാർഥികളെ അടുത്ത ഘട്ടമായ രണ്ടാം വർഷ കോഴ്സ് രജിസ്ട്രേഷന് അനുവദിക്കില്ലെന്ന നിലപാടിലാണ് സർവകലാശാല ഭരണവിഭാഗം. എന്നാൽ, 2025 ബാച്ചിലെ അനിയന്ത്രിതമായ ഫീസ് വർദ്ധനവിനെതിരെ വിദ്യാർഥികൾ നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതാണ്. വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിദ്യാർഥികളുടെ ഭാവിയെ അപകടത്തിലാക്കുന്ന തരത്തിൽ റിസൾട്ട് തടഞ്ഞുവെച്ച് സർവകലാശാല ഏകപക്ഷീയമായി പ്രതികാര നടപടി സ്വീകരിക്കുന്നതെന്നാണ് ആരോപണം

Advertisement

നേരത്തെ 2,000 രൂപ മാത്രമായിരുന്ന ഹോസ്റ്റൽ ഫീസ് ഒറ്റയടിക്ക് പന്ത്രണ്ട് ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 24,000 രൂപയാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷത്തെ കുടിശ്ശികയായ 12,000 രൂപ പൂർണ്ണമായി അടച്ചാൽ മാത്രമേ പരീക്ഷാഫലം പ്രസിദ്ധീകരിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. ഇതിന് പുറമെ അടുത്ത വർഷത്തെ ഫീസായ 24,000 രൂപ കൂടി ഉടനടി അടയ്ക്കണമെന്നും സർവകലാശാല ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾക്ക് മേൽ അടിച്ചേൽപ്പിച്ച ഭീമമായ ഈ ഫീസ് വർദ്ധനവ് അംഗീകരിക്കാനാവില്ലെന്നും തടഞ്ഞുവെച്ച പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ