കാലടി സർവകലാശാല അപ്പീൽ: ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹൈക്കോടതി വിധി

കാലടി സർവകലാശാല അപ്പീൽ: ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹൈക്കോടതി വിധി

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷൻ നേരിട്ട വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണമെന്ന ആവശ്യവുമായി വൈസ് ചാൻസലർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീലിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് വിധി പ്രസ്താവിക്കുക.

അപ്പീൽ നൽകിയ വിദ്യാർഥികളിൽ പലർക്കും പരീക്ഷയെഴുതാൻ ആവശ്യമായ അറ്റൻഡൻസ് ഇല്ലെന്നും വിസിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് സർവകലാശാലയുടെ ആരോപണം.മറുപടി നൽകാൻ അവസരം ലഭിക്കാതെ ഉപഹർജിയിൽ സിംഗിൾ ബെഞ്ച് തീരുമാനമെടുത്തെന്നാണ് വിസിയുടെയും സർവകലാശാലയുടെയും വാദം.