സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കില്‍, ഏതൊക്കെ ഫീഡറുകളില്‍ ഏത് സമയത്താണ് വൈദ്യുതി വിഛേദിക്കുകയെന്ന വിവരം തലേദിവസം തന്നെ ഉപയോക്താക്കളെ അറിയിക്കണമെന്ന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കെഎസ്‌ഇബിക്ക് നിർദേശം നല്‍കി. മുൻകൂട്ടി അറിയിപ്പില്ലാതെ ക്രമരഹിതമായി ഏർപ്പെടുത്തുന്ന ലോഡ്ഷെഡിംഗ് ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കമ്മീഷന്റെ ഈ ഇടപെടല്‍. ഓരോ ദിവസത്തെയും വൈദ്യുതി ആവശ്യവും ലഭ്യമാകുന്ന വൈദ്യുതിയുടെ അളവും തലേദിവസം തന്നെ കൃത്യമായി കണക്കാക്കാൻ സാധിക്കുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഡേContinue Reading

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ ആവേശം അണപൊട്ടുമ്പോള്‍, നാളെ സ്കൂളുകള്‍ക്ക് കോളേ ജുകള്‍ക്കും അവധി പ്രഖ്യാപിച്ച്‌ സർക്കാർ. ഫൈനല്‍ മത്സരം ആവേശം ചോരാതെ ആസ്വദിക്കാൻ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നല്‍കി. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും. മുഖ്യമന്ത്രി നല്‍കിയ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക്Continue Reading

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബർ 2026  (BR-110) ലോട്ടറിയുടെ നറുക്കെടുപ്പ് ജൂലൈ 18-ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.  എറണാകുളം ലോട്ടറി ഓഫീസിൽ നിന്നും  മനോജ് ടി എന്ന അംഗീകൃത ഏജന്റ് വാങ്ങി കണ്ണൂരിൽ വില്പന നടത്തിയ MC 576896 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 5 പരമ്പരകൾക്ക് വീതം ലഭിക്കും.  MA 530984, MB 884378, MC 351820, MD 557299, ME 685578 എന്നി നമ്പറുകൾക്കാണ് രണ്ടാം സമ്മാനം കിട്ടിയിട്ടുള്ളത്. രണ്ടാംContinue Reading

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ്  ലഭിച്ചവർക്ക് ജൂലൈ 12 വരെ ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കാം. ടോക്കൺ ഫീസ്   അടയ്ക്കാത്തവർക്കു തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റെഗുലർ അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല.Continue Reading

പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. അടുത്തകാലത്തുണ്ടായ ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഐജി അജിതാബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവി തുടർ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവ്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. പിഎസ്സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിക്കും.Continue Reading

മലയാള സിനിമാ ലോകത്തിന് അഭിമാനമായി മാറിയ പരീക്ഷണാത്മക ചിത്രം ‘റോട്ടൻ സൊസൈറ്റി’ (Rotten Society) ആഗോളതലത്തിൽ അപൂർവ്വ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ (150 അവാർഡുകൾ ) കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ (Found Footage) ഫീച്ചർ ഫിലിം എന്ന റെക്കോർഡോടെ ചിത്രം അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ (America Book of Records) ഇടം നേടിയിരിക്കുകയാണ്. ഈ ചരിത്രContinue Reading

കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലിനെത്തുടര്ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.സമീപപ്രദേശങ്ങളിലെ 33 കുടുംബങ്ങളില്‍ നിന്നായി 93 പേരെ മേപ്പാടി പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 27 പുരുഷന്മാരും 32 സ്ത്രീകളും 34 കുട്ടികളും ക്യാമ്പിലുണ്ട്. കള്ളാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദർശിച്ച്‌ മുഖ്യമന്ത്രി കള്ളാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദർശിച്ച്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ. എ.പി.അനില്‍കുമാറും ടി.സിദ്ദിഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരന്തമേഖല സന്ദർശിച്ച ശേഷം ദുരിതാശ്വാസ കാമ്പിലും മുഖ്യമന്ത്രിയെത്തി. വൈകിട്ട് അഞ്ചോടെയാണ് മുഖ്യമന്ത്രിContinue Reading

rain

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കായി ജൂലൈ 8ന് റെഡ് അലർട്ട്  പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ 8ന് അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mmൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.  ജൂലൈ 8ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കായി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്കായി ജൂലൈ 8നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾകായി ജൂലൈ 9നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  അതിതീവ്ര മഴContinue Reading

കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ജൂലൈ 10 (വെള്ളിയാഴ്ച്ച) ലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത് കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്. വിഷയത്തിന്റെ ഗൗരവം സർക്കാർ മനസിലാക്കിയാണ് തൊഴിൽ മന്ത്രി നേരിട്ട് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി ജൂലൈ 10ന് ചർച്ച നടത്തുന്നത്. ലേബർ കോഡ് അനുസരിച്ചാണെങ്കിലും കോറോContinue Reading

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല. ഐ.പി ബിനു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യംചെയ്യല്‍ നടപടികളും പൂർത്തിയായ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്. തങ്ങളെ കസ്റ്റഡിയില്‍ വച്ച്‌ ഇനി കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷൻ കോടതിയില്‍ ശക്തമായിContinue Reading