ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയറ്റ് അംഗം എം. ഗിരീഷാണ് അറസ്റ്റിലായത്.
കേസ് അന്വേഷിക്കുന്ന എസ്‌ഐടിയാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് ദിവസം സംഘം ചേർന്ന് പരിക്കേല്‍പ്പിച്ചു എന്ന കോണ്‍ഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്. ഗിരീഷ് ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമം ഉള്‍പ്പെടെ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

