ശനി, 28 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ പയ്യന്നൂരിലെ കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ പോലീസ് കേസ് കോവളം സ്പാ പീഡനക്കേസിൽ തിരുനെൽവേലി സ്വദേശി വീരപാണ്ഡ്യൻ അറസ്റ്റിൽ കുവൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ എൻജിനിയർമാർ കൊല്ലപ്പെട്ടു
ബ്രേക്കിങ്International

കുവൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ എൻജിനിയർമാർ കൊല്ലപ്പെട്ടു

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

ഇറാനുമായി യു.എസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നിലച്ചുനിൽക്കുന്നതിനിടെ, ഗൾഫ് മേഖലയിൽ ഇറാൻ വീണ്ടും പ്രകോപനം സൃഷ്ടിച്ചു. ഇന്നലെ കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ഇതിൽ രണ്ടുപേർ മരിക്കുകയും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

മരിച്ചവർ ജർമ്മൻ ആയുധ നിർമ്മാണ കമ്പനിയായ റെയ്‌ൻമെറ്റലിലെ ഇറ്റാലിയൻ പൗരന്മാരായ എൻജിനിയർമാരാണ്. കുവൈറ്റ് സേനയുടെ സ്‌കൈഗാർഡ് വ്യോമ പ്രതിരോധ സംവിധാനത്തിലെ ഡിറ്റക്‌ഷൻ ആന്റിനയുടെ അറ്റകുറ്റപ്പണികളിലായിരുന്നു ഇവർ. കുവൈറ്റ്, പാകിസ്ഥാൻ പൗരന്മാർക്കും പരിക്കേറ്റു.

Advertisement

ഒരു തന്ത്രപ്രധാന കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ ഡ്രോണുകൾ തകർത്തെന്ന് കുവൈറ്റ് അറിയിച്ചു. എന്നാൽ അവശിഷ്ടങ്ങൾ വീണ് സ്ഫോടനമുണ്ടായതാണ് ആളപായത്തിന് കാരണമെന്നും അവർ സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് കുവൈറ്റിന്റെ വ്യോമപരിധി താൽക്കാലികമായി അടച്ചു. കുവൈറ്റ് ഇറാന്റെ പ്രകോപനത്തെ ശക്തമായി അപലപിച്ചു.

ബുധനാഴ്ച കുവൈറ്റിലെ അലി അൽ സലീം എയർ ബേസിലുള്ള യു.എസിന്റെ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനവും ഇറാൻ ലക്ഷ്യമിട്ടിരുന്നു.

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച നേവൽ മൈനിൽ ഇടിച്ച് രണ്ട് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചു. ഇറാന്റെ അനുമതിയില്ലാതെ ഒമാൻ തീരത്തുകൂടി സഞ്ചരിക്കുകയായിരുന്നു ഈ കപ്പലുകൾ. മറ്റൊരു കപ്പലിന് നേരെ മിസൈൽ ആക്രമണവുമുണ്ടായി.

അതേസമയം, സൗദി അറേബ്യയിലെ ജിസാൻ എണ്ണ റിഫൈനറി യെമനിലെ ഹൂതി വിമതർ ആക്രമിച്ചു. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. റിയാദ് ലക്ഷ്യമിട്ടെത്തിയ രണ്ട് ഹൂതി ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദി അറിയിച്ചു. ഇതിനിടെ, ഹൂതി നിയന്ത്രണത്തിലുള്ള ഹൊദെയ്‌ദ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന ബോംബിട്ടു. ആഗസ്റ്റ് മുതൽ യെമനിൽ 2,360-ലേറെ പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ