വെള്ളി, 27 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
പയ്യന്നൂരിലെ കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ പോലീസ് കേസ് കോവളം സ്പാ പീഡനക്കേസിൽ തിരുനെൽവേലി സ്വദേശി വീരപാണ്ഡ്യൻ അറസ്റ്റിൽ കുവൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ എൻജിനിയർമാർ കൊല്ലപ്പെട്ടു ലഹരിരഹിത തലമുറയ്ക്കായി ‘ഉണർവ് 2026’ കാലടി സർവകലാശാല അപ്പീൽ: ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവ് തൃത്താല പരുതൂർ സ്കൂളിൽ ഒൻപതാം ക്ലാസുകാരന്റെ വെടിവയ്പ്പ്; സിനിമാ രംഗം അനുകരിച്ചതെന്ന് പൊലീസ് എഥനോള്‍ പരിശോധന: ശുദ്ധ പെട്രോള്‍ സാംപിള്‍ നല്‍കാതെ എണ്ണക്കമ്പനികള്‍, കേന്ദ്രത്തിന് കത്ത് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസിന്റെ ‘സംവിധാൻ രക്ഷാ മാർച്ച്’; ഭരണഘടനാ ദിനത്തില്‍ രാജ്യവ്യാപക പ്രതിഷേധം അയ്യപ്പഭക്തരുമായുള്ള വാക്കേറ്റം: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ വോട്ടർ പട്ടിക തിരുത്തൽ: 26 സംസ്ഥാനങ്ങൾക്ക് കമ്മിഷന്റെ കർശന നിർദേശം
ബ്രേക്കിങ്എക്സ്ക്ലൂസീവ്Crime News

പയ്യന്നൂരിലെ കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ പോലീസ് കേസ്

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

പയ്യന്നൂരിലെ പ്രസംഗത്തിന്റെ പേരിൽ സിപിഎം നേതാവ് ടി ഐ മധുസൂദനനെതിരെ പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ധനരാജ് വധക്കേസിലെ കോടതിവിധിക്ക് പിന്നാലെ പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലാണ് മധുസൂദനൻ വെല്ലുവിളി ഉയർത്തിയത്. വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ അദ്ദേഹം രാഷ്ട്രീയ നപുംസകം എന്ന് അധിക്ഷേപിച്ചു.

Advertisement

ധനരാജ് വധക്കേസിൽ വിധി പറഞ്ഞ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയെയും അദ്ദേഹം വെറുതെ വിട്ടില്ല. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും, തടവും ശിക്ഷയും കൊണ്ട് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനൻ പറഞ്ഞു.

ഇതിനു പിന്നാലെ കലാപാഹ്വാനം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കേസെടുക്കാൻ അദ്ദേഹം റൂറൽ എസ്പിക്ക് നിർദേശം നൽകി.

ധനരാജ് വധക്കേസിൽ മൂന്ന് പ്രതികളെ കുറ്റക്കാരായി കോടതി വിധിച്ചിരുന്നു. അതേസമയം 16 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ