ജീവൻ പണയംവച്ച് സമരം: വളർമതിയുടെ ആരോഗ്യനില ഗുരുതരം

നിരാഹാരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റാങ്ക് പട്ടികയിൽനിന്ന് നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥി വളർമതി ഇപ്പോൾ ഐസിയുവിലാണ്. ഇന്നലെ ശാരീരിക അസ്വസ്ഥതകളെത്തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതരും അറിയിച്ചു. ഭക്ഷണം കഴിക്കാതിരുന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ആർഎംഒ മുന്നറിയിപ്പ് നൽകി. നിലവിൽ ഐവി ഫ്ലൂയിഡ് നൽകുന്നുണ്ട്. കൈയിൽ നീരുവന്നതിനാൽ ഡ്രിപ് ഇടാൻ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായും സമരത്തിൽ പങ്കെടുക്കുന്ന ജയകൃഷ്ണൻ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചുContinue Reading

എൽപിഎസ്ടി ഉദ്യോഗാർഥി സമരം: പന്തൽ പൊളിച്ച് പൊലീസ്

സെക്രട്ടറിയേറ്റ് പടിക്കലെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ രാത്രിയെത്തിയ പൊലീസ് പൊളിച്ചുമാറ്റി. സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരം നടത്തിയിരുന്ന വളർമതി നിലവിൽ ഐസിയുവിലാണ്. വാർഡിലേക്ക് മാറ്റിയാൽ മാത്രമേ ചികിത്സയുമായി സഹകരിക്കൂ എന്ന നിലപാടാണ് അവർ അറിയിച്ചിട്ടുള്ളത്. സമരപ്പന്തൽ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് പൊലീസ് നേരത്തെ നോട്ടീസ് നൽകുകയും വളർമതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പന്തൽ പൊളിക്കില്ലെന്നും പന്തലില്ലെങ്കിലും സമരം തുടരുമെന്നും സമരക്കാർ വ്യക്തമാക്കിയിരുന്നു.Continue Reading