വെള്ളി, 27 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
പയ്യന്നൂരിലെ കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ പോലീസ് കേസ് കോവളം സ്പാ പീഡനക്കേസിൽ തിരുനെൽവേലി സ്വദേശി വീരപാണ്ഡ്യൻ അറസ്റ്റിൽ കുവൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ എൻജിനിയർമാർ കൊല്ലപ്പെട്ടു ലഹരിരഹിത തലമുറയ്ക്കായി ‘ഉണർവ് 2026’ കാലടി സർവകലാശാല അപ്പീൽ: ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവ് തൃത്താല പരുതൂർ സ്കൂളിൽ ഒൻപതാം ക്ലാസുകാരന്റെ വെടിവയ്പ്പ്; സിനിമാ രംഗം അനുകരിച്ചതെന്ന് പൊലീസ് എഥനോള്‍ പരിശോധന: ശുദ്ധ പെട്രോള്‍ സാംപിള്‍ നല്‍കാതെ എണ്ണക്കമ്പനികള്‍, കേന്ദ്രത്തിന് കത്ത് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസിന്റെ ‘സംവിധാൻ രക്ഷാ മാർച്ച്’; ഭരണഘടനാ ദിനത്തില്‍ രാജ്യവ്യാപക പ്രതിഷേധം അയ്യപ്പഭക്തരുമായുള്ള വാക്കേറ്റം: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ വോട്ടർ പട്ടിക തിരുത്തൽ: 26 സംസ്ഥാനങ്ങൾക്ക് കമ്മിഷന്റെ കർശന നിർദേശം
ബ്രേക്കിങ്Alappuzha

ലഹരിരഹിത തലമുറയ്ക്കായി ‘ഉണർവ് 2026’

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

വ്യാഴാഴ്ച, നവംബർ 26-ന് രാവിലെ 10 മണി മുതൽ വിവേകാനന്ദ വിദ്യാപീഠത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. പ്രമുഖ ലൈഫ് കോച്ചും ഡിജിറ്റൽ സംരംഭകനുമായ ശ്രീ. സുനിൽ ചന്ദ്രശേഖറാണ് ക്ലാസ് നയിച്ചത്.

വിദ്യാലയത്തിലെ നല്ല പാഠം ക്ലബ്ബാണ് ‘ഉണർവ് 2026’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ലഹരി പുതിയ തലമുറയെ എങ്ങനെ ബാധിക്കുന്നുവെന്നും അതിന്റെ ദോഷഫലങ്ങൾ എന്തൊക്കെയാണെന്നും ക്ലാസിൽ ചർച്ച ചെയ്തു. ജീവിതത്തിൽ ആത്മവിശ്വാസം നേടുന്നത് എങ്ങനെയെന്നും ചർച്ചയുടെ ഭാഗമായി.

Advertisement

നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് ക്ലാസ് ഒരുക്കിയത്. ലഹരിരഹിതവും ആത്മവിശ്വാസമുള്ളതുമായ ഒരു പുതിയ തലമുറയെ വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം.

വിദ്യാലയ പ്രിൻസിപ്പാൾ ജെ. ഹരീഷ്‌കുമാർ, വിദ്യാലയ സമിതി പ്രസിഡന്റ് അഡ്വ. കെ. കെ. അനൂപ്, അക്കാദമിക് കോർഡിനേറ്റർ അംബിക ടീച്ചർ എന്നിവരും ക്ലാസിൽ പങ്കെടുത്തു. നല്ല പാഠം കോർഡിനേറ്റർ രാജശ്രീ ടി.ആർ സ്വാഗതം പറഞ്ഞു. അക്ഷരഹരി നന്ദി രേഖപ്പെടുത്തി.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ