സംസ്ഥാനത്ത് നിലനില്ക്കുന്ന വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയില് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. എന്നാല് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഫലപ്രദമായി പ്രതിരോധിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും, ഒക്ടോബർ മാസം യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സഭയെ അറിയിച്ചു. പ്രതിസന്ധികള് ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണെന്നും സർക്കാരിന്റെ മുൻകരുതലുകള് ഫലം കണ്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2026-10-14

