കണ്ണൂര് ഗവ. മെഡിക്കല് കോളജിലേക്ക് പ്രതിഷേധമാര്ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകരുടെ പേരില് പൊലിസ് കേസെടുത്തു. നേതാക്കളായ മുഹമ്മദ് അഫ്സല്, പി.പി.സിദാന്, അനുശ്രീ, ഷിബിന് കാനായി, സി.പി.ഷിജു, സുദാജ്, ലിബിന്, ജിതിന്, വിനീത്, സനോജ്. ശ്രീകുമാര്, അനീഷ എന്നിവരുടെ പേരിലാണ് കേസ്. പൊലിസ് പാര്ട്ടിയെ തള്ളി മാറ്റി റോഡില് ഗതാഗത തടസമുണ്ടാക്കി കോളജ് കോമ്പൗണ്ടിനകത്തേക്ക് കടക്കുകയും കലാപ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസ്.
എസ്ഐ പി. യദുകൃഷ്ണന്റെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അഭിവാദ്യം അര്പ്പിച്ച് സ്ഥാപിച്ച ബോര്ഡുകള് മുഴുവന് നശിപ്പിച്ചതില് എന്ജിഒ അസോസിയേഷന് കണ്ണൂര് ഗവ.മെഡിക്കല് കോളജ് ബ്രാഞ്ച് പ്രസിഡന്റ് യു.കെ.മനോഹരന്, നേതാക്കളായ ടി.വി.ഷാജി, കെ.വി.ദിലീപ്കുമാര് എന്നിവര് പ്രതിഷേധിച്ചു. സംഘടന പൊലിസില് പരാതിയും നല്കി.

