രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സമര്‍പ്പിച്ച ഹര്‍ജിയില്‍ 14 പിഴവുകള്‍

രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സമര്‍പ്പിച്ച ഹര്‍ജിയില്‍ 14 പിഴവുകള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സംയുക്തമായി സമർപ്പിച്ച ഹർജിയില്‍ 14 പിഴവുകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്‌ട്രി. കോടതി ഫീസായ 220 രൂപയുടെ കുറവ്, ഒൻപത് ഹർജിക്കാർ ഒപ്പിടേണ്ട അംഗീകാര പത്രങ്ങളുടെ അഭാവം, കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയല്‍ കാർഡിന്റെ അവ്യക്തമായ ഫോട്ടോ കോപ്പി തുടങ്ങിയ പിഴവുകളാണ് രജിസ്‌ട്രി ചൂണ്ടിക്കാട്ടിയത്.

രാഹുല്‍ ഗാന്ധിയും പത്ത് പ്രതിപക്ഷ നേതാക്കളും ചേർന്ന് ഇന്നലെയാണ് ഹർജി ഫയല്‍ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്‌ബീർ സിംഗ് സന്ധുസ വിവേക് ജോഷി എന്നിവരെയാണ് ഹർജിയില്‍ എതിർകക്ഷികളായി ചേർത്തിരിക്കുന്നത്.ഇന്ന് പരിഗണിക്കുന്ന കേസുകളുടെ കൂട്ടത്തിൽ ഈ ഹർജി ലിസ്റ്റ് ചെയ്തിട്ടില്ല. മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് നടപടി എടുക്കുന്നു എന്നതടക്കം ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും.