ശനി, 28 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ പയ്യന്നൂരിലെ കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ പോലീസ് കേസ് കോവളം സ്പാ പീഡനക്കേസിൽ തിരുനെൽവേലി സ്വദേശി വീരപാണ്ഡ്യൻ അറസ്റ്റിൽ കുവൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ എൻജിനിയർമാർ കൊല്ലപ്പെട്ടു ലഹരിരഹിത തലമുറയ്ക്കായി ‘ഉണർവ് 2026’ കാലടി സർവകലാശാല അപ്പീൽ: ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവ്
Palakkad

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പി വി അൻവർ എംഎല്‍എക്കെതിരെ കേസെടുക്കും

അപ്ഡേറ്റ്: October 23, 2026 9:01 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പി വി അൻവർ എംഎല്‍എക്കെതിരെ കേസെടുക്കും. മണ്ണാർക്കാട് കോടതിയാണ് അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകല്‍ എസ് എച്ച്‌ ഒയ്ക്ക് നിർദേശം നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാലക്കാട്ടെ എടത്തനാട്ടുകാരയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്. രാഹുല്‍ നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ പരാമർശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അൻവർ പറഞ്ഞു.

Advertisement

പരാമർശത്തിനെതിരെ വലിയ പ്രതിഷേധമുയർന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ