ഞായർ, 29 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
സദാചാര ആക്രമണം: യുവതിയെ ഉപദ്രവിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ മണ്ഡല പുനർനിർണയ ബിൽ: ബിജെപിക്ക് പ്രതീക്ഷ, ഇന്ത്യാസഖ്യത്തിന് ആശങ്ക മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ വോട്ടുറപ്പിക്കാൻ എൻഡിഎ; ഇന്ന് ബിജെപി എംപിമാരുടെ യോഗം മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ
Palakkad

വിജയത്തിന് കുറുക്കുവഴികളില്ല; ജാതി ഒന്നിന്റെയും അടിസ്ഥാനമല്ല : മന്ത്രി കെ. എ. തുളസി

അപ്ഡേറ്റ്: October 23, 2026 8:19 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് ഒട്ടേറെപേരുടെ ജീവിതാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. സിവിൽ സർവീസ് മേഖലയിലേക്ക് താത്പര്യത്തോടെ കടന്നുവരുന്ന എസ് സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഈ സത്യം വ്യക്തമായി മനസ്സിലാക്കണമെന്നും ജാതി ഒന്നിന്റെയും അടിസ്ഥാനമല്ല എന്ന് തിരിച്ചറിഞ്ഞ് വേണം പഠനത്തെ സമീപിക്കാനെന്നും അവർ ഓർമ്മിപ്പിച്ചു. സിവിൽ സർവീസ് പോലുള്ള ഉയർന്ന മത്സരപരീക്ഷകളിൽ കഠിനാധ്വാനവും കൃത്യമായ പരിശീലനവുമാണ് പ്രധാനം. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇത്തരം മേഖലകളിലേക്ക് കടന്നുവരുമ്പോൾ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നേറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ലക്ഷ്യ’ സ്‌കോളർഷിപ്പ് പദ്ധതി (2026-27) പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും മണ്ണന്തല അംബേദ്കർ ഭവനിൽ മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്തു.മണ്ണന്തല അംബേദ്കർ ഭവനിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ട 60 വിദ്യാർഥികൾക്കാണ് ഈ പദ്ധതിയിലൂടെ സൗജന്യ പ്രിലിമിനറി പരീക്ഷാ പരിശീലനം നൽകുന്നത്. ആവശ്യമുള്ള കുട്ടികൾക്ക് ഹോസ്റ്റൽ ഫീസ് സൗകര്യവും സർക്കാർ അനുവദിക്കുന്നുണ്ട്.

Advertisement

കഴിഞ്ഞ ബാച്ചിൽ പരിശീലനം പൂർത്തിയാക്കി ഐ.എ.എസ്., ഐ.പി.എസ്. നേട്ടങ്ങൾ കൈവരിച്ച കിരൺ, ദിവ്യ. എസ്. ഉൾപ്പെടെയുള്ള വിജയികളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ സജീവ്, ജോയിന്റ് ഡയറക്ടർ സിന്ധു പരമേഷ്, ICETS ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ