ഞായർ, 29 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
സദാചാര ആക്രമണം: യുവതിയെ ഉപദ്രവിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ മണ്ഡല പുനർനിർണയ ബിൽ: ബിജെപിക്ക് പ്രതീക്ഷ, ഇന്ത്യാസഖ്യത്തിന് ആശങ്ക മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ വോട്ടുറപ്പിക്കാൻ എൻഡിഎ; ഇന്ന് ബിജെപി എംപിമാരുടെ യോഗം മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ
Palakkad

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം;യുഡിഎഫ്, മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും

അപ്ഡേറ്റ്: October 23, 2026 8:21 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ വൻ പ്രതിഷേധവുമായി യുഡിഎഫ്. മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും. കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തിയ നീക്കമാണ് ഡിവിഷൻ വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. അതേസമയം, പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവെ ബോർഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് വൻ നേട്ടമാണ്. മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക.

Advertisement

എന്നാൽ, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട്‌ ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ്. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ പോകുന്നത് ടിക്കറ്റ് വരുമാനത്തേയും ബാധിക്കും. റെയിൽവേക്ക് വരുമാനം കുറയില്ലെങ്കിലും കേരളത്തിന് തിരിച്ചടിയാകും. പാലക്കാട്‌ ഡിവിഷന്റെ നിലനിൽപ് പ്രതിസന്ധിയിലാകും

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ