അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെ 31 പ്രതികളുടെ ശിക്ഷ നവംബർ 12ന്

കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ നവംബർ 12ന് പ്രഖ്യാപിക്കും. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെ 31 പ്രതികളുടെ ശിക്ഷ വിധിക്കുക. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞുനിർത്തി ആക്രമിച്ചുവെന്ന് ആരോപിച്ച് ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തി എന്നതാണ് കേസ്. 2012 ഫെബ്രുവരി 12ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽContinue Reading