ചൊവ്വ, 24 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
പയ്യന്നൂർ ധനരാജ് വധക്കേസ്: മൂന്ന് പേർ കുറ്റക്കാർ, 17 പേരെ വെറുതെവിട്ടു ഔദ്യോഗിക രഹസ്യങ്ങൾ വാട്‌സ്ആപ്പിൽ വേണ്ട; കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി മുഖക്രീം മൂലം വൃക്കരോഗം: നിയമപോരാട്ടം ശക്തമാക്കി മലപ്പുറത്തെ 17 കാരി കാലടി സർവകലാശാല സസ്പെൻഷൻ: ഹൈക്കോടതി ഇന്ന് വിധി പറയും സംസ്ഥാനത്ത് 1708 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിൽ പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ അടൂരിൽ 77-കാരിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും തട്ടിയ 61-കാരൻ അറസ്റ്റിൽ ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം
ed case

സിഎംആർഎൽ ഉദ്യോ​ഗസ്ഥർ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകണം

അപ്ഡേറ്റ്: October 23, 2026 8:20 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ നീക്കം. ഇഡിയുടെ കത്തിൽ കേസ് എടുക്കുന്നതിൽ എജിയും ഡിജിപിയും സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നൽകും. ഒമ്പത് പേരോട് ഹാജരാകാനാണ് ഇ‍ഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് അന്വേഷണങ്ങൾ. ഇവരുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഈ ഘട്ട ചോദ്യം ചെയ്യൽ.

വീണയെ ഈ ഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അനുമാനം. നേരത്തെ രണ്ട് തവണ വീണയെ ചോദ്യം ചെയ്തിരുന്നു. ഇനി ഇ‍ഡി റിപ്പോർട്ടിൽ വിജിലൻസ് കേസെടുക്കണമെന്ന നിർദ്ദേശത്തിൽ സർക്കാർ തീരുമാനത്തിന് അനുസരിച്ചായിരിക്കും നടപടി.

Advertisement

അതേസമയം, മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളെ ചോദ്യം ചെയ്യുന്നത് കൂടിയാലോചനകൾക്ക് ശേഷമായിരിക്കും. ആദ്യം നൽകിയ മൊഴി നിഷേധിച്ച് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് രംഗത്തെത്തിയതിനാൽ, ഇനി കൂടുതൽ ശ്രദ്ധയോടെയാവും ഇഡിയുടെ നീക്കം. മാസപ്പടി കേസിൽ ആദ്യഘട്ട കുറ്റപ്പത്രത്തിനുള്ള മതിയായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ