മാനന്തവാടിയിൽ വാഹനാപകടം: 12 വയസ്സുകാരിക്ക് ദാരുണാന്ത്യം, ഡ്രൈവർക്കെതിരെ നരഹത്യാക്കുറ്റം

മാനന്തവാടിയിൽ വാഹനാപകടം: 12 വയസ്സുകാരിക്ക് ദാരുണാന്ത്യം, ഡ്രൈവർക്കെതിരെ നരഹത്യാക്കുറ്റം

വയനാട് മാനന്തവാടിയിൽ 12 വയസ്സുകാരി കാറിടിച്ച് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വാഹനം ഓടിച്ച അയലമൂല സ്വദേശി സജിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.

മാനന്തവാടി എടവക രണ്ടേനാലിൽ പടിഞ്ഞാറേപ്പുത്തൻ പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവയാണ് മരിച്ചത്. വൈകീട്ട് നാലരയോടെ ഏഴു വയസ്സുള്ള അനുജനൊപ്പം ട്യൂഷന് പോകുകയായിരുന്നു ദിവ. ഇതിനിടെ അതിവേഗത്തിലെത്തിയ കാർ കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കല്ലോടി ഭാഗത്തുനിന്ന് മാനന്തവാടി ഭാഗത്തേക്ക് റോഡിന്റെ ഇടതുവശം ചേർന്നാണ് കാർ പോകേണ്ടിയിരുന്നത്. എന്നാൽ നിയന്ത്രണം വിട്ട വാഹനം വലതുവശത്തേക്ക് കയറി, അതുവഴി നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ദിവയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹോദരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.