എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 120 ദിവസത്തേക്കുകൂടിയാണ് നീട്ടിയത്. അജിത് കുമാര്‍ സസ്‌പെന്‍ഷനിലായിട്ട് ഇതിനകം മൂന്നു മാസം പിന്നിട്ടു.
ഇടത് സര്‍ക്കാരിന്റെ ഭരണകാലത്ത് പിണറായി വിജയനും മന്ത്രിമാരും നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചിരുന്നു. ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കഴിഞ്ഞ ജൂലായില്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇക്കാര്യം അന്വേഷിക്കാന്‍ എസ്പി എ പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ചു. സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കേസന്വേഷണം അട്ടിമറിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടതായി വിവരങ്ങളുണ്ട്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു.

